AUTO

സിഗ്‌നസ് X-125 -ന്റെ ടീസര്‍ വീഡിയോയുമായി യമഹ

Newage News

09 Jul 2020

സിഗ്‌നസ് X-125 -ന്റെ ടീസര്‍ വീഡിയോ പുറത്തിറക്കി യമഹ. പുതിയ 125 സിസി സ്‌കൂട്ടര്‍ 2020 ജൂലൈ 21 -ന് തായ്വാനില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്രണ്ട് ഏപ്രണില്‍ ഘടിപ്പിച്ചിരിക്കുന്ന ഡ്യുവല്‍ എല്‍ഇഡി ഹെഡ്ലാമ്പ് പുതിയ യമഹ സിഗ്‌നസ് X-125 പ്രദര്‍ശിപ്പിക്കുന്നു. അവയ്ക്കൊപ്പം ഏപ്രണില്‍ തന്നെ ഘടിപ്പിച്ച സൈഡ് ടേണ്‍ സിഗ്‌നലുകളും നല്‍കിയിട്ടുണ്ട്.

ഈ കോമ്പിനേഷന്‍ 125 സിസി സ്‌കൂട്ടറിന് ഒരു സ്‌പോര്‍ടി സ്‌റ്റൈലിംഗ് നല്‍കുന്നു. പിന്‍വശത്ത് വളരെ മനോഹരവും അതുല്യവുമായ എല്‍ഇഡി ടൈല്‍ലൈറ്റ് ക്ലസ്റ്ററും സ്പ്ലിറ്റ് പില്യണ്‍ ഗ്രാബ് റെയിലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ സ്‌കൂട്ടറിന് 125 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാവും നല്‍കുക. ഇത് 8000 rpm -ല്‍ 9 കിലോവാട്ട് അല്ലെങ്കില്‍ 12 bhp കരുത്ത് ഉത്പാദിപ്പിക്കപുന്നു. വാഹനത്തിന്റെ torque ഔട്ട്പുട്ട് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story