TECHNOLOGY

പോക്കോ സി3യുടെ വിൽപ്പന ഒരു ദശലക്ഷം യുണിറ്റ് പിന്നിട്ടു

Newage News

22 Jan 2021

  • ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ ടോപ് 3 ബെസ്റ്റ് സെല്ലിംഗ് ഫോണുകളില്‍ ഫീച്ചര്‍ ചെയ്യപ്പെട്ട ഫോണ്‍
  • ജനുവരി 20 മുതല്‍ 24 വരെ വിലക്കുറവില്‍ ലഭ്യം

ന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ പോക്കോ, അവരുടെ പോക്കോ സി3 മോഡലിന്റെ ഒരു മില്യണ്‍ യൂണിറ്റുകള്‍ വിറ്റഴിച്ചതായി പ്രഖ്യാപിച്ചു.കഴിഞ്ഞയിടയ്ക്ക് അവതരിപ്പിച്ച പോക്കോ സി3 സബ് 10കെ വിഭാഗത്തെ പുനര്‍നിര്‍വചിച്ച ഫോണാണ്. ക്ലീന്‍ യുഐ, സ്മൂത്ത് പെര്‍ഫോമന്‍സ്, കാര്യശേഷി കൂടിയ ബാറ്ററി, ശക്തമായ ക്യാമറകള്‍ തുടങ്ങിയ ഫീച്ചറുകളാണ് ഫോണിണ് ഈ മേല്‍ക്കൈ നല്‍കിയത്. 6.53 ഇഞ്ച് എച്ച്ഡി+ എല്‍സിഡി, ഹീലിയോ ജി35 ചിപ്പ്‌സെറ്റ്, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകള്‍ എല്ലാം തികഞ്ഞൊരു സ്മാര്‍ട്ട്‌ഫോണിലെ അനിവാര്യ ഘടകങ്ങളാണ്. ഇതോടൊപ്പം 13 എംപി ട്രിപ്പിള്‍ ക്യാമറാ സെറ്റപ്പും സെല്‍ഫികള്‍ക്കായി 5 എംപി ഫ്രണ്ട് ക്യമാറാ സെന്‍സറും കൂടിയാകുമ്പോള്‍ ഫോണിന് സമ്പൂര്‍ണ്ണത കൈവരുന്നു.

താങ്ങാനാവുന്ന വിലയില്‍ ബെസ്റ്റ് ഇന്‍ ക്ലാസ് ഉല്‍പ്പന്നം ലഭ്യമാക്കി ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന രീതി പിന്തുടരുന്നതിനാല്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണിയിലെ 3 ബെസ്റ്റ് സെല്ലിംഗ് ഫോണുകളിലൊന്നായി പോക്കോ സി3 ലിസ്റ്റ് ചെയ്യപ്പെട്ടു. 4/64 ജിബി പതിപ്പിന് 8499 രൂപയും 3/32 ജിബി പതിപ്പിന് 7999 രൂപയും വിലയുള്ള പോക്കോ സി3 ഇപ്പോള്‍ സ്‌പെഷ്യല്‍ വിലക്കുറവില്‍ യഥാക്രമം 7999 രൂപയ്ക്കും 6999 രൂപയ്ക്കും ലഭിക്കും. ഇതോടൊപ്പം അധിക ബാങ്ക് ഓഫറുകളും ലഭിക്കും.ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ ജനുവരി 24 വരെ പോക്കോ സി3 (വിവിധ ബാങ്ക് ഓഫറുകളിലൂടെ)  4/64 ജിബി പതിപ്പ് 7199 രൂപയ്ക്കും 3/32 ജിബി പതിപ്പ് 6299 രൂപയ്ക്കും ലഭിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ