CORPORATE

ടിസിഎസില്‍ ഒരുകോടിയിലേറെ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 100 കടന്നു

13 Jun 2019

ന്യൂഏജ് ന്യൂസ്, ബെംഗളുരു: ടാറ്റ കണ്സള്ട്ടന്സി സര്വീസിലെ 100 ലേറെ ജോലിക്കാര് കോടീശ്വരന്മാരായി. ഇവര്ക്ക് 2018-19 സാമ്പത്തിക വര്ഷത്തില് ശമ്പളയിനത്തില് ലഭിച്ചത് ഒരു കോടി രൂപയിലേറെ.

2016-17 സാമ്പത്തിക വര്ഷത്തില് ലഭിച്ച ശമ്പള പ്രകാരം 91 പേരായിരുന്നു കോടിപതികള്. സിഇഒ രാജേഷ് ഗോപിനാഥ്, സിഒഒ എന്ജി സുബ്രഹ്മണ്യന്. ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്ന ഉയര്ന്ന തസ്തികയിലുള്ള ജീവനക്കര് എന്നിവരെ ഉള്പ്പെടുത്താതെയാണിത്.

ഇന്ഫോസിസിലാണെങ്കില് 1.02 കോടിയിലേറെ ശമ്പളം നേടുന്നത് 60 ജീവനക്കാരാണ്. ടിസിഎസിന്റെ ശമ്പളം കമ്പനിയുടെ ഓഹരി വിഹിതം ഉള്പ്പെടുത്താതെയാണ് കണക്കാക്കിയിട്ടുള്ളത്.

ടിസിഎസ് ലൈഫ് സയന്സ് ആന്റ് ഹെല്ത്ത് കെയര് വിഭാഗം തലവനായ ദെബാഷിസ് ഘോഷിന്റെ ശമ്പളം 4.7 കോടിയിലേറെയാണ്. ടെക് നോളജി സര്വീസിന്റെ തലവനായ കൃഷ്ണന് രാമാനുജന് 4.1 കോടി രൂപയാണ് ശമ്പളയിനത്തില് ലഭിച്ചത്.



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം