LIFESTYLE

11.44 ലക്ഷം പാന്‍കാര്‍ഡുകള്‍ റദ്ദാക്കി

02 Aug 2017

ന്യൂഡൽഹി: 11.44 ലക്ഷം പാൻകാർഡുകൾ റദ്ദാക്കിയെന്ന്​ കേന്ദ്രസർക്കാർ. ഒരു വ്യക്​തി തന്നെ രണ്ട്​ കാർഡ്​​ കൈവശം വെച്ചുവെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ റദ്ദാക്കിയത്​. ധനകാര്യ സഹമന്ത്രി സന്തോഷ്​ കുമാർ ഗാങ്​വാറാണ്​ ഇക്കാര്യം രാജ്​സഭയെ അറിയിച്ചത്​.ഒരാൾക്ക്​ ഒരു പാൻ കാർഡ്​ മാത്രമേ അനുവദിക്കാവുയെന്നാണ്​ പ്രോ​േട്ടാക്കോൾ. ഇത്​ പാലിച്ചില്ലെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ 11,44,244 പാൻകാർഡുകൾ റദ്ദാക്കിയതെന്ന്​ ഗാങ്​വാർ വ്യക്​തമാക്കി​.27,1566 പാൻകാർഡുകൾ വ്യാജമാണെന്ന്​ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.2004 മുതൽ 2007 വരെ ഇത്തരത്തിൽ ഒരു വ്യക്​തി തന്നെ ഒന്നിലധികം പാൻകാർഡുകൾ കണ്ടെത്തുന്നതിനായി  നികുതി വകുപ്പ്​ പരിശോധന നടത്തിയിരുന്നു. കള്ളപണം വെളിപ്പെടുത്താൻ സർക്കാർ നൽകിയ അവസരത്തിന്​ ശേഷവും നികുതി വെട്ടിപ്പ്​ നടത്തിയവർക്കെതിരെ എന്തൊക്കെ നടപടികളാണ്​ സർക്കാർ സ്വീകരിച്ചതെന്ന ചോദ്യത്തിനുള്ള മറുപടി പറയവെയാണ്​ ധനകാര്യ സഹമന്ത്രി ഇക്കാര്യങ്ങൾ പാർലമ​െൻറിൽ അറിയിച്ചത്​. 900 കോടി രൂപ ഇത്തരത്തിൽ നടത്തിയ റെയ്​ഡുകളിൽ നിന്ന്​ കണ്ടെത്തിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിൽ നിന്നും ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനിൽ മത്സരിക്കാന്‍ ഒരുങ്ങി ഒരു പെൺകുട്ടി, 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' കോർഡിനേറ്റർ ഗീതു മോഹൻദാസിനായി ക്യാമ്പയ്‌ൻ സജീവം, ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയിൽ മലയാളികൾ നിറസാന്നിധ്യമാകുന്നു