FINANCE

ഇപ്പോള്‍ തിരഞ്ഞെടുക്കാവുന്ന 12 പുതിയ എൻഎഫ്ഓകള്‍

Newage News

25 Nov 2021

ഹരി വിപണിയിലെ കുതിപ്പിന്റെ നേട്ടമെടുക്കാൻ രാജ്യത്തെ മ്യൂച്ചല്‍ ഫണ്ട്‌ ഹൗസുകളിലേറെയും പുതിയ ഫണ്ട്‌ ഓഫറുകള്‍( എന്‍എഫ്‌ഒ) അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ്‌.

രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി ലഭ്യമാക്കുന്ന കണക്കുകള്‍ അനുസരിച്ച്‌ 11 ഫണ്ട്‌ ഹൗസുകളില്‍ നിന്നായുള്ള 12 പുതിയ ഫണ്ട്‌ ഓഫറുകളുടെ (എന്‍എഫ്‌ഒ) സബ്‌സ്‌ക്രിപ്‌ഷന്‍ ഇപ്പോള്‍ നടക്കുന്നുണ്ട്‌.

ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ ബിസിനസ് സൈക്കിള്‍ ഫണ്ട്‌, ആക്‌സിസ്‌ നിഫ്‌റ്റി 50 ഇന്‍ഡക്‌സ്‌ ഫണ്ട്‌, എഡല്‍വിസ്സ്‌ ലാര്‍ജ്‌ & മിഡ്‌ ക്യാപ്‌ ഇന്‍ഡക്‌സ്‌ ഫണ്ട്‌ എന്നിവയുടെ ഫണ്ട്‌ ഓഫറുകള്‍ തുടങ്ങിയിട്ടുണ്ട്‌.

ഇതിന്‌ പുറമെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എസ്‌&പി ബിഎസ്‌ഇ 500 ഇടിഎഫ്‌ എഫ്‌ഒഎഫ്‌, ഐഡിഎഫ്‌സി മള്‍ട്ടി ക്യാപ്‌ ഫണ്ട്‌, ഐഐഎഫ്‌എല്‍ ക്യാണ്ട്‌ ഫണ്ട്‌, ഐടിഐ ബാങ്കിങ്‌ ആന്‍ഡ്‌ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഫണ്ട്‌, മിറെ അസറ്റ്‌ ഹാങ്‌ സെങ്‌ ടെക്‌ ഇടിഎഫ്‌ എന്നിവയുടെ എന്‍എഫ്‌ഒയും ഇപ്പോള്‍ ലഭ്യമാണ്‌.

ഒക്ടോബറില്‍ ഓഹരി അധിഷ്‌ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക്‌ എത്തിയത്‌ 5,215 കോടി രൂപയുടെ നിക്ഷേപമാണ്‌ . തുടര്‍ച്ചയായി എട്ടാംമാസവും ഓഹരി മ്യൂച്വല്‍ ഫണ്ടുകളിലേക്ക്‌ നിക്ഷേപ വരവാണ്‌ ഉണ്ടായിരിക്കുന്നത്‌.

ഓഹരികള്‍ക്ക്‌ പുറമെ ഹൈബ്രിഡ്‌ വിഭാഗത്തിലും നിക്ഷേപം ഉയര്‍ന്നു. ഫണ്ട്‌ ഓഫ്‌ ഫണ്ടുകള്‍, ഇന്‍ഡക്‌സ്‌ ഫണ്ടുകള്‍, ഇടിഎഫുകള്‍ എന്നിവയിലെയും നിക്ഷേപ വരവ്‌ ഉയര്‍ന്നിട്ടുണ്ട്‌.

ഒക്ടോബറില്‍ എസ്‌ഐപി വഴിയുള്ള നിക്ഷപം ഇതുവരെയുള്ളതില്‍ ഏറ്റവും ഉയരത്തിലേക്ക്‌ എത്തി . കഴിഞ്ഞ മാസം 10,518 കോടിയുടെ നിക്ഷേപമാണ്‌ പ്രതിമാസ എസ്‌ഐപി വഴി എത്തിയത്‌.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story