ECONOMY

കോവിഡ്-19: മടങ്ങിയെത്തുന്ന പ്രവാസികൾക്കായി 15 ഇന മാർഗനിര്‍ദ്ദേശങ്ങള്‍

Newage News

21 Apr 2020

തിരുവനന്തപുരം: വിദേശത്ത് നിന്ന് വിമാനസര്‍വ്വീസ് ആരംഭിച്ച ശേഷം തിരികെ വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ 15 ഇന മാര്‍ഗ്ഗ നിര്‍ദ്ദേശം സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കി. കോവിഡ് 19 നെഗറ്റീവ് ആയ പ്രവാസികള്‍ നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തിരിച്ചെത്തുവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ ക്വാറന്‍റൈനിലേക്ക് അയക്കും. തിരികെ വരുന്നവരെ സ്വീകരിക്കാന്‍ ‍ ബന്ധുക്കളും സുഹൃത്തുക്കളും വരേണ്ടതില്ലെന്നും സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വിമാനസര്‍വ്വീസ് തുടങ്ങിയാല്‍ 3 മുതല്‍ അ‍ഞ്ചര ലക്ഷം വരെ മലയാളികള്‍ 30 ദിവസത്തിനുള്ളില്‍ മടങ്ങി വരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ഇവരില്‍ 9600 മുതല്‍ 27600 വരെ പ്രവാസികളേയും നിരീക്ഷത്തില്‍ വെയ്ക്കുകയും ബാക്കിയുള്ളവരെ പരിശോധനയക്ക് വിധേയമാക്കേണ്ടിയുംവരും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ 15 ഇന മാര്‍‌ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കേരളത്തില്‍ ക്വാറന്‍റൈന്‍‌ സൌകര്യമൊരുക്കാന്‍ തിരികെ വരുന്നവര്‍ www.norkaroots.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

വിസിറ്റിംങ് വിസയില്‍ കാലാവധി കഴിഞ്ഞ് വിദേശത്തുള്ളവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ കോഴ്സ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതര്‍ എന്നിവര്‍ക്കാണ് പ്രഥമപരിഗണന നല്‍കുന്നത്. രോഗ ലക്ഷണമില്ലാത്തവരെ നേരിട്ട് വീടുകളിലേക്ക് അയക്കും. 14 ദിവസം ഇവര്‍ നിരീക്ഷണത്തില്‍ കഴിയണം. തിരികെ വരുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വരരുത്. വിട്ടിലേക്ക് മടങ്ങുന്ന സ്വകാര്യവാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളു. ഇരുവരും മാസ്ക് ധരിക്കണം.

രോഗലക്ഷണം കണ്ട് ആശുപത്രിയിലേക്ക് മാറ്റുന്നവരുടെ ലഗേജ് നീരീക്ഷണ സെന്‍ററുകളില്‍ സൂക്ഷിക്കും. ആവശ്യപ്പെടുന്ന യാത്രക്കാര്‍ക്ക് സ്വന്തം ചിലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ക്വാറന്‍റൈ ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കൂടി പ്രോട്ടോകോള്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരുമായും വിമാനക്കമ്പനികളുമായും ചര്‍ച്ച നടത്താനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ