ECONOMY

കേരളാ ബജറ്റ് 2021: മത്സ്യ മേഖലയ്ക്ക് 1500 കോടി രൂപ

Newage News

15 Jan 2021

ത്സ്യ മേഖലയിൽ 1500 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിൽ 250 കോടി രൂപ വാർഷിക പദ്ധതിയിൽ നിന്നായി വകയിരുത്തും. കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി രൂപ ചെലവഴിക്കും. ആശുപത്രികൾക്കും സ്കൂളുകൾക്കുമായി 150 കോടി രൂപയും ചെലവഴിക്കും.

ആഴക്കടൽ മത്സ്യബന്ധനത്തിന് 100 യാനങ്ങൾക്ക് വായ്പ നൽകും. 25 ശതമാനം സബ്സിഡിയിൽ വായ്പ അനുവദിക്കും. യൂണിറ്റ് ഒന്നിന് 1.7 കോടി രൂപയാണ് ചെലവ്. ഇതിന് 25 കോടി രൂപ വകയിരുത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലിറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കും. മണ്ണെണ്ണ എഞ്ചിനുകൾ പെട്രോൾ എഞ്ചിനുകളാക്കാൻ സാമ്പത്തിക സഹായം നൽകും. ഓൺലൈൻ വ്യാപാരത്തിനായി ഇ-ഓട്ടോറിക്ഷ വാങ്ങാൻ മത്സ്യഫെഡിന് 10 കോടി രൂപ അനുവദിക്കും.

ഉൾനാടൻ മത്സ്യബന്ധനത്തിനും മത്സ്യകൃഷിക്കും വേണ്ടി 92 കോടി രൂപ. ചെറുകിട ഇൻബോർഡ് യന്ത്രവൽകൃത വള്ളങ്ങൾക്കും ഇന്ധന സബ്സിഡി നൽകുന്നതിനായി 10 കോടി രൂപ വകയിരുത്തി. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന തൊഴിൽ ഉപകരണങ്ങൾ വാങ്ങാൻ മത്സ്യഫെഡ് വഴിയുള്ള വായ്പകൾക്ക് 25 ശതമാനം സബ്സിഡി സർക്കാർ നൽകും. കക്ക സംഘങ്ങൾക്ക് പ്രത്യേക ധനസഹായമായി 3 കോടി രൂപയും പ്രതിഭാതീരം പദ്ധതിക്കുവേണ്ടി 10 കോടി രൂപയും വകയിരുത്തി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ