ECONOMY

റ​​ബ​​ര്‍ വി​​ല സ്ഥി​​ര​​താ സ​​ഹാ​​യ പ​​ദ്ധ​​തിയുടെ ബ​​ജ​​റ്റ് വി​​ഹി​​തം പൂർണമായും വി​​നി​​യോ​​ഗി​​ക്കാ​​നാകാതെ സർക്കാർ; 595 കോ​ടി ലാ​പ്സാ​യപ്പോൾ ഇനിയും കു​ടി​ശി​കയുള്ളത്157 കോ​ടി

19 Feb 2019

ന്യൂഏജ് ന്യൂസ്, കോ​​ട്ട​​യം: റ​​ബ​​ര്‍ വി​​ല സ്ഥി​​ര​​താ സ​​ഹാ​​യ പ​​ദ്ധ​​തി നാ​​ലു വ​​ര്‍​​ഷം പി​​ന്നി​​ടു​​ന്പോ​​ള്‍ ഒ​​രു വ​​ര്‍​​ഷം ​പോ​​ലും ബ​​ജ​​റ്റ് വി​​ഹി​​തം വി​​നി​​യോ​​ഗി​​ക്കാ​​ന്‍ സ​​ര്‍​​ക്കാ​​രി​​നാ​​യി​​ല്ല. 2018 ഒ​​ക്‌ടോബ​​റി​​നു ​ശേ​​ഷം ക​​ര്‍​​ഷ​​ക​​ര്‍ വി​​റ്റ റ​​ബ​​റി​​ന്‍റെ ബി​​ല്ലു​​ക​​ളി​​ലെ കു​​ടി​​ശി​​ക 157 കോ​​ടി രൂ​​പ​​യാ​​ണ്. ഒ​​രു കി​​ലോ റ​​ബ​​ര്‍ ഷീ​​റ്റി​​ന് 150 രൂ​​പ​​യും ഒ​​രു കി​​ലോ ലാ​​റ്റ​​ക്സി​​ന് 142 രൂ​​പ​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന സം​​സ്ഥാ​​ന സ​​ര്‍​​ക്കാ​​ര്‍ പ​​ദ്ധ​​തി​​യി​​ല്‍ ക​​ഴി​​ഞ്ഞ നാ​​ലു ബ​​ജ​​റ്റു​​ക​​ളി​​ലാ​​യി 1800 കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി​​യി​​രു​​ന്നു. ഇ​​തി​​ല്‍ 1204.31 കോ​​ടി രൂ​​പ മാ​​ത്ര​​മെ ചെ​​ല​​വ​​ഴി​​ക്കാ​​നാ​​യി​​ട്ടു​​ള്ളു. അ​​താ​​യ​​ത് 66.88 ശ​​ത​​മാ​​നം വി​​നി​​യോ​​ഗി​​ച്ചു. 34 ശ​​ത​​മാ​​നം അ​​ഥ​​വാ 595 കോ​​ടി ലാ​​പ്സാ​​യി. 

2015-16 സാ​​ന്പ​​ത്തി​​ക വ​​ര്‍​​ഷം ജൂ​​ലൈ നാ​​ലി​​നാ​​ണു വി​​ല സ്ഥി​​ര​​താ പ​​ദ്ധ​​തി തു​​ട​​ങ്ങി​​യ​​ത്. 300 കോ​​ടി രൂ​​പ ഒ​​ന്നാം​​ഘ​​ട്ട​​മാ​​യി അ​​നു​​വ​​ദി​​ച്ച​​തി​​ല്‍ 270.21 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ച്ചു. 2016-17ല്‍ 500 ​​കോ​​ടി വ​​ക​​യി​​രു​​ത്തി​​യ​​തി​​ല്‍ 410.13 കോ​​ടി ക​​ര്‍​​ഷ​​ക​​ര്‍​​ക്ക് ന​​ല്‍​​കി. പി​​ന്നീ​​ടു​​ള്ള വ​​ര്‍​​ഷ​​ങ്ങ​​ളി​​ല്‍ നാ​​മ​​മാ​​ത്ര തു​​ക​​യേ ന​​ല്‍​​കാ​​നാ​​യി​​ട്ടു​​ള്ളു. 2017-18ല്‍ 500 ​​കോ​​ടി മാ​​റ്റി​​വ​​ച്ച​​തി​​ല്‍ 225.06 കോ​​ടി​​യും 2018-19ലെ 500 ​​കോ​​ടി​​യി​​ല്‍ 298.91 കോ​​ടി​​യും സ​​ബ്സി​​ഡി​​യാ​​യി ന​​ല്‍​​കി. 2018 ഒക്‌ടോബറിനു​​ശേ​​ഷം ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ളി​​ല്‍ 89 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ക്കാ​​ന്‍ റ​​ബ​​ര്‍ ബോ​​ര്‍​​ഡ് പ​​രി​​ശോ​​ധ​​നാ വി​​ഭാ​​ഗം സ​​ര്‍​​ക്കാ​​രി​​ന് അം​​ഗീ​​കാ​​രം ന​​ല്‍​​കി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ മൂ​​ന്നു മാ​​സ​​ങ്ങ​​ളി​​ല്‍ ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ളി​​ല്‍ 68 കോ​​ടി രൂ​​പ​​യ്ക്കു​​ള്ള അ​​പേ​​ക്ഷ​​ക​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​ട്ടി​​ല്ല. ഈ ​​ഫ​​യ​​ലു​​ക​​ള്‍ ത​ത്കാ​​ലം പ​​രി​​ശോ​​ധി​​ക്കേ​​ണ്ടെ​​ന്നാ​​ണ് സ​​ര്‍​​ക്കാ​​ര്‍ നി​​ര്‍​​ദേ​​ശം. 

ഓ​​രോ ബ​​ജ​​റ്റി​​ലും 500 കോ​​ടി മാ​​റ്റ​​വ​​യ്ക്കു​​ന്നെ​​ങ്കി​​ലും സാ​​ന്പ​​ത്തി​​ക വ​​ര്‍​​ഷം പ​​കു​​തി എ​​ത്തു​​ന്പോ​​ഴാ​​ണ് തു​​ക വി​​നി​​യോ​​ഗം തു​​ട​​ങ്ങു​​ന്ന​​ത്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ അ​​നു​​വ​​ദി​​ച്ച തു​​ക പൂ​​ര്‍​​ണ​​മാ​​യി ചെ​​ല​​വ​​ഴി​​ക്കാ​​​നാ​​വു​​ന്നി​​ല്ല. 

വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി​​യി​​ല്‍ സ​​ഹാ​​യം ല​​ഭി​​ക്കാ​​ന്‍ സം​​സ്ഥാ​​ന​​ത്തെ 4.5 ല​​ക്ഷം ക​​ര്‍​​ഷ​​ക​​ര്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ണ്ട്. ഇ​​തി​​ല്‍ 3.8 ല​​ക്ഷം ക​​ര്‍​​ഷ​​ക​​ര്‍​​ക്ക് ഒ​​രി​​ക്ക​​ലെ​​ങ്കി​​ലും പ​​ദ്ധ​​തി​​യു​​ടെ സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ല​​ഭി​​ച്ചി​​ട്ടു​​മു​​ണ്ട്. ചെ​​റു​​കി​​ട, നാ​​മ​​മാ​​ത്ര ക​​ര്‍​​ഷ​​ക​​രെ ഉ​​ദ്ദേ​​ശി​​ച്ചു തു​​ട​​ങ്ങി​​യ സ്കീ​​മി​​ല്‍ പ​​ര​​മാ​​വ​​ധി ര​​ണ്ടു ഹെ​​ക്ട​​ര്‍ വ​​രെ റ​​ബ​​ര്‍ കൃ​​ഷി​​ക്കാ​​ണ് സ​​ബ്സി​​ഡി അ​​നു​​വ​​ദി​​ക്കു​​ക. ഒ​​രു വ​​ര്‍​​ഷം പ​​ര​​മാ​​വ​​ധി 1800 കി​​ലോ റ​​ബ​​ര്‍ ഷീ​​റ്റി​​ന് കി​​ലോ​​യ്ക്ക് 150 രൂ​​പ ഉ​​റ​​പ്പാ​​ക്കു​​ന്ന സ​​ഹാ​​യ​​മാ​​ണു വി​​ഭാ​​വ​​നം ചെ​​യ്തി​​രു​​ന്ന​​ത്. ലാ​​റ്റ​​ക്സ് വി​​ല്‍​​ക്കു​​ന്ന​​വ​​ര്‍​​ക്ക് ഡി​​ആ​​ര്‍​​സി അ​​ടി​​സ്ഥാ​​ന​​മാ​​ക്കി കി​​ലോ​​യ്ക്ക് 142 രൂ​​പ പ​​ദ്ധ​​തി​​യി​​ല്‍ വ​​ക​​യി​​രു​​ത്തു​​ന്നു

Opinion



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ