ECONOMY

കോവിഡ് വാക്സിനേഷന്‍: മരണനിരക്ക് ഗണ്യമായി നിയന്ത്രിക്കുമെന്ന് കേന്ദ്രസർക്കാർ

Renjith George

11 Sep 2021

ന്യൂഡൽഹി: കോവിഡ് വാക്സീന്‍റെ ഒരു ഡോസ്, വൈറസ് ബാധിച്ചുള്ള മരണം നിയന്ത്രിക്കുന്നതില്‍ 96.6 ശതമാനം ഫലപ്രദമാണെന്ന് കേന്ദ്ര ഗവണ്‍മെന്‍റ്. വാക്സീന്‍റെ രണ്ട് ഡോസും എടുക്കുന്നതിലൂടെ 97.5 ശതമാനം വരെ മരണം നിയന്ത്രിക്കാന്‍ കഴിയുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകളെ ഉദ്ധരിച്ച് കേന്ദ്ര ഗവണ്‍മെന്‍റ് പറഞ്ഞു.

ഏപ്രില്‍-മെയ് മാസങ്ങളിലെ രണ്ടാം കോവിഡ് തരംഗത്തില്‍ മരണപ്പെട്ടവരില്‍ ഭൂരിപക്ഷവും വാക്സീന്‍ എടുക്കാത്തവരായിരുന്നു എന്നും കേന്ദ്ര കോവിഡ് ദൗത്യ സംഘം തലവന്‍ വി.കെ. പോള്‍ ചൂണ്ടിക്കാട്ടി. വാക്സീന്‍ എടുത്തവര്‍ക്ക് കോവിഡ് വരുന്ന ബ്രേക്ക്ത്രൂ ഇന്‍ഫെക്‌ഷനുകള്‍ നടക്കുന്നുണ്ടെങ്കിലും അവ മരണത്തിലേക്ക് നയിക്കുന്നില്ലെന്നും ആശുപത്രിവാസത്തിന്‍റെ തോത് കുറച്ചെന്നും സർക്കാർ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡിനൊപ്പം ഡെങ്കിപ്പനിയും വ്യാപിക്കുന്നുണ്ടെന്നും ഉത്തര്‍പ്രദേശില്‍ കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് ഡെങ്കിപ്പനിയാണെന്നും വി.കെ. പോള്‍ പറഞ്ഞു. ഡെങ്കിപ്പനിക്ക് വാക്സീന്‍ ഇല്ലെന്നും ഗൗരവമായ മരണത്തിനിടയാക്കുന്ന സങ്കീര്‍ണതകള്‍ ഇത് മൂലം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മുതിര്‍ന്നവരില്‍ 18 ശതമാനത്തിനാണ് കോവിഡ് വാക്സീന്‍റെ രണ്ട് ഡോസും ഇതു വരെ ലഭിച്ചത്. 58 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. ആകെ 72 കോടിയിലധികം പേര്‍ ഇതിനകം വാക്സീന്‍ സ്വീകരിച്ചു. 35 ജില്ലകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇപ്പോഴും 10 ശതമാനത്തിന് മുകളിലാണെന്നും 30 ജില്ലകളില്‍ അഞ്ചിനും പത്തിനും ഇടയിലാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

കുട്ടികളുടെ കോവിഡ് വാക്സിനേഷനാകാണം സ്കൂളുകള്‍ തുറക്കാനുള്ള മാനദണ്ഡമെന്ന് ഒരു ശാസ്ത്രീയ പഠനവും ചൂണ്ടിക്കാട്ടുന്നില്ലെന്നും അധ്യാപകരും, സ്കൂള്‍ ജീവനക്കാരും, മാതാപിതാക്കളും വാക്സീന്‍ എടുത്താല്‍ കുട്ടികള്‍ സുരക്ഷിതരാകുമെന്നും വി. കെ. പോള്‍ അഭിപ്രായപ്പെട്ടു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ