ECONOMY

ആദായ നികുതി പരിധിക്കു മുകളിൽ ശമ്പളം കൈപ്പറ്റുന്നവർ സൂക്ഷിക്കുക: പാനോ ആധാറോ നല്‍കിയില്ലെങ്കില്‍ ശമ്പളത്തില്‍നിന്ന് 20% നികുതി ഈടാക്കും

Newage News

25 Jan 2020

ന്യൂഡല്ഹി: പാന് നമ്പറോ ആധാര് നമ്പറോ തൊഴിലുടമയ്ക്ക് നല്കിയില്ലെങ്കില് ഇനിമുതല് നിങ്ങളില് നിന്ന് 20 ശതമാനം നികുതി ഈടാക്കും.

അതായത് ശമ്പളത്തില് നിന്ന് 20 ശതമാനം ആദായ നികുതി(ടിഡിഎസ്) ഈടാക്കുമെന്ന് ചുരുക്കം. നിലവില് പാന് നല്കിയില്ലെങ്കിലായിരുന്നു 20 ശതമാനം ടിസിഎസ് ബാധകമായിരുന്നത്. ഇതിനാണ് മാറ്റംവരുത്തിയത് ആധാര് നമ്പര് നല്കിയാലും മതി.

പ്രത്യക്ഷ നികുതി ബോര്ഡിന്റെ ഏറ്റവും പുതിയ ടിഡിഎസ് സര്ക്കുലറിലാണ് ആധാര്കൂടി നിര്ബന്ധമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്തു.

ആദായ നികുതി പരിധിക്കുതാഴെയാണെങ്കില് ആധാര് നല്കിയില്ലെങ്കിലും നിങ്ങളില് നിന്ന് ടിഡിഎസ് കിഴിവ് ചെയ്യില്ല.

പാന് ഇല്ലാത്തവര് ആധാര് നമ്പര് നല്കിയാല്മതിയെന്ന് കഴിഞ്ഞ ബജറ്റില് നിയമം ഭേദഗതിചെയ്തിരുന്നു. ഇങ്ങനെ ആധാര് നമ്പര് നല്‍കുന്നവര്‍ക്ക് നികുതിവകുപ്പ് പെര്മനെന്റ് അക്കൗണ്ട് നമ്പര് അപേക്ഷിക്കാതെതന്നെ നല്കിയിരുന്നു.

Content Highlights: 20% TDS if employee doesn't share PAN or Aadhaar

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ