AUTO

ഇരുചക്ര വാഹന വില്‍പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഹീറോ മോട്ടോകോര്‍പ്പ്; ജൂണ്‍ മാസം വിറ്റഴിച്ചത് ഇരുചക്ര വാഹന 6,16,256 യൂണിറ്റുകൾ

10 Jul 2019

ന്യൂഏജ് ന്യൂസ്, രാജ്യത്തെ ഇരുചക്ര വാഹന വില്പനയില് ഒന്നാം സ്ഥാനം നിലനിര്ത്തി ഹീറോ മോട്ടോകോര്പ്പ്. 2019 ജൂണ് മാസത്തെ ആഭ്യന്തര വില്പനയില് 6,16,256 യൂണിറ്റ് ഇരുചക്ര മോഡലുകള് വിറ്റഴിച്ചാണ് ഹീറോ ഒന്നാമതെത്തിയത്. പുതിയ എക്സ്പള്സ്, എക്സ്ട്രീം 200എസ്, മാസ്ട്രോ എഡ്ജ് 125, പ്ലെഷര് 110 എന്നീ മോഡലുകള് അടുത്തിടെ വിപണിയിലെത്തിയത് ഹീറോയ്ക്ക് തുണയായി. 4,50,888 യൂണിറ്റുകള് വിറ്റഴിച്ച ഹോണ്ടയാണ് രണ്ടാംസ്ഥാനത്ത്. അതേസമയം മുന്വര്ഷത്തെ അപേക്ഷിച്ച് ഇരുചക്ര വാഹന വില്പനയില് വലിയ ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുന്നിര വാഹന നിര്മാതക്കള്ക്കെല്ലാം വില്പന ഗണ്യമായി കുറഞ്ഞു.

കഴിഞ്ഞ വര്ഷം 7,04,562 യൂണിറ്റുകളുടെ വില്പനയുണ്ടായിരുന്ന ഹീറോയ്ക്ക് ഇത്തവണ 12.53 ശതമാനം ഇടിവുണ്ടായി. ഹോണ്ടയുടെ വില്പന 15.80 ശതമാനവും കുറഞ്ഞു. 2,26,279 യൂണിറ്റ് വില്പനയോടെ ടിവിഎസാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്ഷത്തെക്കാള് 8.12 ശതമാനം കുറവാണിത്. നാലാം സ്ഥാനത്തുള്ള ബജാജിന്റെ വില്പന 1,99,340 യൂണിറ്റാണ്. 0.80 ശതമാനം വില്പന ബജാജിന് കുറഞ്ഞു. അതേസമയം അഞ്ചാമതുള്ള സുസുക്കി 22.06 ശതമാനം നേട്ടത്തോടെ 57,023 യൂണിറ്റുകള് വിറ്റഴിച്ചു. 55,082 യൂണിറ്റോടെ റോയല് എന്ഫീല്ഡാണ് ഏഴാം സ്ഥാനത്ത്. 24.12 ശതമാനത്തിന്റെ ഇടിവ് എന്ഫീല്ഡ് നേരിട്ടു.



Related News


Special Story