FINANCE

20, 10, 5, 2, 1 രൂപയുടെ പുതിയ നാണയ തുട്ട് വരുന്നു; 20 രൂപ നാണയം ഇറക്കുന്നത് 12 കോണുകളുള്ള രൂപത്തിൽ

20 Apr 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ പുതിയ 20 രൂപ, 10 രൂപ നാണയത്തുട്ടുകൾ മേയ് 31നകം എത്തും. മേയ് 15ന് അകം ഒരു രൂപയുടെ പുതിയ തുട്ടും ഈ 30 ന് അകം 2, 5 രൂപയുടേതും ഇറങ്ങും. 

ഇതിൽ 12 കോണുകളുള്ള 20 രൂപ നാണയം മാത്രമാണ് ആദ്യമായി ഇറക്കുന്നത്. ബാക്കിയുള്ളവയെല്ലാം വൃത്താകൃതിയാണ്. പഴയ തുട്ടുകൾ പ്രചാരത്തിൽ തുടരും. ആകെ 25,000 കോടി രൂപയുടെ നാണയങ്ങളാണ് പ്രചാരത്തിലുള്ളത്.



Related News


Special Story