Newage News
22 Feb 2021
പുതുക്കിയ 2021 MT15 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിളിനെ തായ്ലൻഡ് വിപണിയിൽ അവതരിപ്പിച്ച് യമഹ. മോഡൽ ഇയർ പരിഷ്ക്കരണത്തിന്റെ ഭാഗമായി പുതിയ കളർ ഓപ്ഷനുകളാണ് ബൈക്കിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. റേസിംഗ് ബ്ലൂ, മാറ്റ് ബ്ലാക്ക്, മെറ്റാലിക് ഗ്രേ എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിലാണ് 2021 MT15 ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഈ മോഡൽ ഇയർ പരിഷ്ക്കരണത്തിന്റെ ഭാഗമായി യമഹ ബൈക്കിന് വില വർധനവ് നടപ്പിലാക്കിയിട്ടില്ല എന്നതാണ് ഏറെ സ്വീകാര്യമായ നടപടി. പുതിയ മൂന്ന് കളർ വേരിയന്റുകളിലും MT-09 പ്രീമിയം മോഡലിലേത് പോലുള്ള ബ്രാൻഡിന്റെ സിഗ്നേച്ചർ സ്ലാൻറ്റെഡ് സ്ട്രൈപ്പുകൾ ഫ്യുവൽ ടാങ്കിൽ ഇടംപിടിച്ചിട്ടുണ്ട്. അതോടൊപ്പം വലിയ MT ലോഗോയും ടാങ്ക് ആവരണങ്ങളിൽ കാണാം. മോഡലിന്റെ ടെയിൽ വിഭാഗത്തിലും കളർ-കോഡെഡ് സ്ട്രൈപ്പുകൾ കാണാൻ കഴിയും. അവ വീൽ റിമ്മുകളിലെ കളർ-കോഡെഡ് സ്ട്രൈപ്പുകളാൽ പൂർത്തിയായി. ഈ വിഷ്വൽ മാറ്റങ്ങൾ നേക്കഡ് മോട്ടോർസൈക്കിളിന്റെ സ്പോർട്ടി അപ്പീലിനെ ആകർഷിക്കുന്നു. ഇന്ത്യയിൽ ഉപഭോക്താക്കൾക്ക് ഐസ് ഫ്ലൂ വെർമില്യൺ, ഡാർക്ക് മാറ്റ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നിവ കളർ ഓപ്ഷനുകളാണ് ലഭിക്കുന്നത്. എന്നിരുന്നാലും ബൈക്കിനെ കൂടുതൽ മോടിപിടിപ്പിക്കുന്നതിനായി പ്രത്യേക കസ്റ്റമൈസേഷൻ ഓപ്ഷനുകളും യമഹ അവതരിപ്പിക്കുന്നുണ്ട്. അത് പതിനൊന്ന് കളർ കോമ്പിനേഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാനുള്ള അവസരമാണ് യമഹ ഒരുക്കിയിരിക്കുന്നത്. അലൂമിനിയം സ്വിംഗാർമിനൊപ്പം ഗോൾഡൻ നിറത്തിൽ പൂർത്തിയാക്കിയ കൂടുതൽ പ്രീമിയം USD ഫ്രണ്ട് സസ്പെൻഷനാണ് തായ്ലൻഡിൽ പുറത്തിറക്കിയ മോഡലിന്റെ ഹാർഡ്വെയർ സജ്ജീകരണത്തിൽ ഉൾക്കൊള്ളുന്നത്. ഇന്ത്യയിൽ വിൽക്കുന്ന MT ടെലിസ്കോപ്പിക് ഫോർക്കുകളും ചെലവ് ചുരുക്കുന്നതിന് ഒരു ബോക്സ് തരത്തിലുള്ള സ്വിംഗാർമും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ തായ്-പതിപ്പിൽ പുതിയ കളർ ഓപ്ഷനുകൾക്ക് പുറമെ 2021 മോഡൽ മുൻഗാമിക്ക് സമാനമാണ്. അതേ 155 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് പരമാവധി 18.5 bhp കരുത്തിൽ 14.7 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പുതുക്കിയ കളർ ഓപ്ഷനുകളോടെ 2021 MT-15 ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് കെടിഎം 125 ഡ്യൂക്ക്, ടിവിഎസ് അപ്പാച്ചെ RTR 160 4V മോഡലുകളാണ് യമഹയുടെ ഈ സെഗ്മെന്റിലെ പ്രധാന എതിരാളികൾ.