TECHNOLOGY

35 ലക്ഷത്തോളം മൊബിക്വിക് ഉപയോക്താക്കളുടെ പേഴ്സണൽ ഡാറ്റ ഡാർക്ക് വെബിൽ; ആരോപണം നിഷേധിച്ച് മൊബിക്വിക്

Newage News

30 Mar 2021

നിങ്ങൾ മൊബിക്വിക്ക് ഉപയോഗിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ സൂക്ഷിക്കുക നിങ്ങളുടെ ഡാറ്റയും ഇപ്പോൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വച്ചിരിക്കും. സ്വതന്ത്ര ഗവേഷകനായ രാജശേഖർ രാജഹാരിയ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് 35 ലക്ഷത്തോളം മൊബിക്വിക് ഉപയോക്താക്കളുടെ പേഴ്സണൽ ഡാറ്റയാണ് ഓൺലൈനിൽ ചോർന്നത്. ടെക്നാട് വെബ്‌സൈറ്റാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഉപയോക്താക്കളുടെ ഡാറ്റ ചോർന്നെന്ന വാദം മൊബിക്വിക് നിഷേധിച്ചു. ട്വിറ്ററിൽ എലിയറ്റ് ആൽ‌ഡേഴ്സൺ എന്ന പേരിൽ അറിയപ്പെടുന്ന ഫ്രഞ്ച് എത്തിക്കൽ ഹാക്കർ, സുരക്ഷാ ഗവേഷകനായ റോബർട്ട് ബാപ്റ്റിസ്റ്റ് എന്നിവർ മൊബിക്വിക്കിന്റെ ഡാറ്റ ലീക്ക് ആയതായും ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് എത്തിയതായും വെളിപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ കെ‌വൈ‌സി ഡാറ്റ ലീക്കായിരിക്കാം ഇതെന്നാണ് ബാപ്റ്റിസ്റ്റ് ട്വീറ്റ് ചെയ്തത്. വളരെ ഗൌരവമേറിയ ഡാറ്റ ചോർച്ചയുടെ വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.റിപ്പോർട്ട് അനുസരിച്ച് ലീക്ക് ആയ ഡാറ്റയിൽ 8.2 ടെറാബൈറ്റ് ഡാറ്റ ഉൾക്കൊള്ളുന്ന 36,099,759 ഫയലുകളാണ് ഉള്ളത്. 1.5 ബിറ്റ്കോയിൻ (84,000 ഡോളർ) വിലയിട്ട് ഡാർക്ക് വെബ്ബിൽ വിൽപ്പനയ്‌ക്ക് വച്ചിട്ടുണ്ട്. ലീക്ക് ആയ ഡാറ്റയിൽ ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ട്, കാർഡ് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഈ ഡാറ്റ ഉപയോഗിച്ച് ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കാൻ പോലും സാധിച്ചേക്കും. ആകെ 350GB MySQL ഡമ്പുകളാണ് വിൽപ്പനയ്ക്ക വച്ചിരിക്കുന്നത്. ഇതിൽ 500 ഡാറ്റാബേസുകളുണ്ട്. 99 ദശലക്ഷം ഇമെയിൽ ഐഡികളും ഫോൺ നമ്പരുകളും പാസ്‌വേഡുകളും വിലാസങ്ങളും വിൽപ്പനയ്ക്ക് വച്ച ഡാറ്റയിൽ ഉൾപ്പെടുന്നു. ഉപയോക്താവ് ഇൻസ്റ്റാളുചെയ്‌ത ആപ്പുകളുടെ വിവരങ്ങൾ ഫോൺ നിർമ്മാതാവിന്റെ വിവരങ്ങൾ, ഐപി അഡ്രസ്, ജിപിഎസ് എന്നിവയും വിൽപ്പനയ്ക്ക് വച്ച ഡാറ്റയുടെ പട്ടികയിൽഉണ്ട്. 40 ദശലക്ഷം - 10 അക്ക കാർഡ് വിവരങ്ങളും അവയുടെ മാസം, വർഷം, കാർഡ് ഹാഷ് എന്നിവയും ഡാർക്ക് വെബ്ബിൽ ഉണ്ട്. 3 മില്ല്യൺ മർച്ചന്റ് കെ‌വൈ‌സി ഡാറ്റയുടെ 7.5 ടിബി - പാസ്‌പോർട്ടുകൾ, ആധാർ കാർഡുകൾ, പാൻ കാർഡുകൾ, സെൽഫി, സ്റ്റോർ പിക്ചർ പ്രൂഫ് അടക്കമുള്ള ഫോണിലൂടെയുള്ള പേയ്‌മെന്റ് സിസ്റ്റത്തിലൂടെ വായ്പ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ എന്നിവയും ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. മൊബിക്വിക്ക് ഉപയോക്താക്കളുടെ ഈ ഡാറ്റകൾ ഏറെ പ്രധാനമുള്ളതാണ്. ഇത്തരത്തിൽ ഒരു ലക്ക് നടന്നിട്ടുണ്ടെങ്കിൽ അത് മൊബിക്വിക്കിനെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ പ്രതികരണവുമായി മൊബിക്വിക്ക് രംഗത്തെത്തി. ഡാറ്റ ചോർന്നുവെന്നും ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് എന്നുമുള്ള അവകാശവാദങ്ങൾ കമ്പനി നിഷേധിച്ചു. സുരക്ഷാ ഗവേഷകർ എന്ന് വിളിക്കപ്പെടുന്ന ചില മാധ്യമ ഗവേഷകർ ഞങ്ങളുടെ ഓർഗനൈസേഷന്റെയും മാധ്യമ അംഗങ്ങളുടെയും വിലയേറിയ സമയം പാഴാക്കുന്ന ഇത്തരം വിവാദങ്ങൾ ഉണ്ടാക്കാൻ പലതവണ ശ്രമിച്ചിട്ടുണ്ടെന്നും ഇത് കമ്പനി വിശദമായി അന്വേഷിച്ചുവെന്നും സുരക്ഷാ വീഴ്ചകളൊന്നും കണ്ടെത്തിയില്ലെന്നും മൊബിക്വിക്ക് അറിയിച്ചു. ഉപയോക്താക്കളുടെ ഡാറ്റ പൂർണമായും സുരക്ഷിതമാണെന്ന് മൊബിക്വിക്ക് അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ