Newage News
23 Feb 2021
സോണി SRS-RA3000 (Sony SRS RA3000) ഇന്ത്യയിൽ അവതരിപ്പിച്ചു. 360 ഡിഗ്രി ഓഡിയോ, ക്രോംകാസ്റ്റ്, വോയ്സ് കൺട്രോൾ എന്നിവ പോലുള്ള മികച്ച സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു. സോണി പറയുന്നതനുസരിച്ച് വയർലെസ് സ്പീക്കർ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആഴത്തിലുള്ളതും എന്നാൽ തടസ്സമില്ലാത്തതുമായ മികച്ച അനുഭവത്തിനായി തിരശ്ചീനമായും ലംബമായും കേൾപ്പിക്കുന്നു. സോണി SRS-RA3000 വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകളിലാണ് വരുന്നത്. കൂടാതെ, രണ്ട് കളർ ഓപ്ഷനുകൾ ഇതിന് ഉണ്ടെന്ന് പറയുന്നു. കറുത്ത ഫാബ്രിക് പോലുള്ള മെറ്റീരിയൽ വരുന്ന സ്മാർട്ട് സ്പീക്കറിൽ ബ്രോൺസ് ആക്സന്റുകളുണ്ട്. സോണി SRS-RA3000 ജനുവരി ആദ്യം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 19,990 രൂപ വില വരുന്ന സോണിയുടെ SRS-RA3000 ഫെബ്രുവരി 24 മുതൽ സോണി റീട്ടെയിൽ സ്റ്റോറുകൾ, ഷോപത് എസ് സി ഡോട്ട് കോം, ആമസോൺ, പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകൾ തുടങ്ങിയവ വഴി ലഭ്യമാണ്. കൂടുതൽ പ്രീമിയം സോണി SRS-RA5000 നൊപ്പം സോണി SRS-RA3000 സ്പീക്കർ ജനുവരി ആദ്യം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് ട്വീറ്റർ യൂണിറ്റുകൾ, ഒരു ഫുൾ-റേഞ്ച് സ്പീക്കർ, രണ്ട് പാസ്സീവ് റേഡിയറുകൾ എന്നിവ സോണി SRS-RA3000 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വീറ്റർ യൂണിറ്റുകൾ 17 എംഎം, ഫുൾ റേഞ്ച് യൂണിറ്റ് 80 എംഎം, പാസ്സീവ് റേഡിയറുകൾ 103x37 മിലിമീറ്റർ എന്നിവയാണ്. 360 റിയാലിറ്റി ഓഡിയോ സറൗണ്ട് സൗണ്ട്, കസ്റ്റം ഇക്വലൈസറുകൾ, ഡിജിറ്റൽ സൗണ്ട് എൻഹാൻസ്മെന്റ് എഞ്ചിൻ, ഓട്ടോ വോളിയം, ഓട്ടോ സൗണ്ട് കാലിബ്രേഷൻ എന്നിവയുമായാണ് ഇത് വരുന്നത്. വൈ-ഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇത് A2DP, AVRCP (സമ്പൂർണ്ണ വോളിയം), SPP പ്രൊഫൈലുകൾ, SBC, AAC കോഡെക്കുകൾ എന്നിവ സപ്പോർട്ട് ചെയ്യുന്നു. ഇതിന് ഇൻബിൽറ്റ് ക്രോംകാസ്റ്റും ഉണ്ട്. ഗൂഗിൾ അസിസ്റ്റന്റ്, അലക്സാ, സ്പോട്ടിഫൈ കണക്റ്റ് എന്നിവയിൽ സോണി SRS-RA3000 പ്രവർത്തിക്കുന്നു. തിരശ്ചീനമായും ലംബമായും സംഗീതം കേൾപ്പിക്കുന്നതിനാൽ സ്മാർട്ട് സ്പീക്കർ റൂം-ഫില്ലിംഗ് ശബ്ദം നൽകുന്നു. 360 റിയാലിറ്റി ഓഡിയോ ത്രീ-ഡൈമെൻഷനൽ സൗണ്ട് ലൊക്കേഷൻ ഡാറ്റ ഉൾപ്പെടുന്നു. കമ്പനിയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, ഡ്യൂവൽ പാസ്സീവ് റേഡിയറുകൾ ശക്തിയേറിയ ബാസ് നൽകുന്നു. വോയ്സ് അസിസ്റ്റന്റ് സപ്പോർട്ട് വരുന്നതിനാൽ നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് സോണി SRS-RA3000 നിയന്ത്രിക്കാൻ ഗൂഗിൾ അസിസ്റ്റന്റ് അല്ലെങ്കിൽ അലക്സാ ഉപയോഗിക്കാം. ഒപ്റ്റിമൽ അനുഭവം നൽകുന്നതിന് സ്പീക്കർ സ്വയമേവ സൗണ്ട് കാലിബ്രേറ്റ് ചെയ്യുന്നു. ഇത് നിരന്തരം വോളിയം ക്രമീകരിക്കുന്നതിനാൽ ചില ഭാഗങ്ങൾ ഉച്ചത്തിലാകില്ല. സോണി SRS-RA3000 സ്പീക്കറിൻറെ മുകളിൽ നിങ്ങൾക്ക് വോളിയം കൺഡ്രോളും പ്ലേ / പോസ് കൺഡ്രോളും കൂടാതെ കുറച്ച് ബട്ടണുകളും ലഭിക്കും. സ്മാർട്ട് സ്പീക്കർ 146x247x155 മിലിമീറ്റർ അളവിൽ 2.5 കിലോഗ്രാം ഭാരം വരുന്നു.