FINANCE

ഓമിക്രോണ്‍ ആശങ്ക: 44% ഓഹരികളും കനത്ത വില്‍പ്പന സമ്മര്‍ദത്തിൽ

Manu

02 Dec 2021

കോവിഡിന്റെ ഓമിക്രോണ്‍ വകഭേദത്തെ കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന്‌ എന്‍എസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട 44 ശതമാനം ഓഹരികളും കനത്ത വില്‍പ്പന സമ്മര്‍ദത്തിന്‌ വിധേയമായി. 44 ശതമാനം ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനം താഴെയായാണ്‌ വ്യാപാരം ചെയ്യുന്നത്‌. 20 ശതമാനം ഇടിവ്‌ നേരിടുമ്പോഴാണ്‌ ഒരു ഓഹരിയോ സൂചികയോ ബെയര്‍ തരംഗത്തിലമര്‍ന്നതായി കണക്കാക്കുന്നത്‌.

ഓഹരി സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും പത്ത്‌ ശതമാനത്തോളം തിരുത്തല്‍ മാത്രമാണ്‌ നേരിട്ടതെങ്കിലും പല ഓഹരികളിലും കനത്ത ഇടിവ്‌ ദൃശ്യമായി. എന്‍എസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട 88 ശതമാനം ഓഹരികളും 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 10 ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടു. 61 ഓഹരികള്‍ മാത്രമാണ്‌ പത്ത്‌ ശതമാനത്തില്‍ താഴെ തിരുത്തല്‍ നേരിട്ടത്‌. ഫാര്‍മ, ഐടി, എഫ്‌എംസിജി തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെട്ട ഓഹരികളാണ്‌ ഭൂരിഭാഗവും ഇടിവിനെ ചെറുത്തത്‌. ചില ഫിനാന്‍സ്‌, ഓട്ടോ ഓഹരികളിലും പത്ത്‌ ശതമാനത്തില്‍ താഴെ തിരുത്തല്‍ മാത്രമേ ഉണ്ടായുള്ളൂ.

218 ഓഹരികള്‍ പത്ത്‌ ശതമാനം മുതല്‍ 20 ശതമാനം വരെ ഇടിവ്‌ നേരിട്ടു. 197 ഓഹരികളില്‍ 20 ശതമാനം മുതല്‍ 40 ശതമാനം വരെ തിരുത്തലുണ്ടായി. 2020 ഏപ്രിലിനു ശേഷം നിഫ്‌റ്റി 1500 പോയിന്റിലേറെ ഇടിവ്‌ നേരിടുന്നത്‌ ആദ്യമായാണ്‌. 18,605 പോയിന്റ്‌ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ നിന്നും 16,782 പോയിന്റ്‌ വരെ നിഫ്‌റ്റി കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story