ECONOMY

സംരംഭകത്വ വികസന പദ്ധതി: ഇതിനകം സംരംഭകർക്ക് നൽകിയത് ₹45 കോടി

Newage News

15 Sep 2020

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സ്വയം സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി"യിലൂടെ ഇതിനകം കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) വായ്‌പാ സഹായം ലഭിച്ചത് 151 പേർക്ക്. 45 കോടി രൂപയാണ് ഇവർ നേടിയത്.

ഒരു യൂണിറ്റിന് 30 ലക്ഷം രൂപ വീതം അനുവദിച്ചു. ഇത്തരത്തിൽ, ഓരോ സാമ്പത്തികവർഷവും ആയിരം യൂണിറ്റുകൾ വീതം അഞ്ചുവർഷത്തിനകം 5,000 ചെറുകിട - ഇടത്തരം യൂണിറ്റുകളാണ് സർക്കാരിന്റെ ലക്ഷ്യം. 300 കോടി രൂപ ഇതിനായി ഓരോ വർഷത്തേക്കും നീക്കിവയ്ക്കും.

കൊവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്‌ടമായവർ, മടങ്ങിയെത്തിയ പ്രവാസികൾ എന്നിവർക്ക് തൊഴിൽ ലഭ്യമാക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.

 ആകെ രജിസ്റ്റർ ചെയ്‌തത് 2,365 പേർ

 യോഗ്യത നേടിയത് 765 പേർ

 151 പേർക്ക് രണ്ടു ബാച്ചുകളിലായി കെ.എഫ്.സി പരിശീലനം നൽകി

 ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനുമായി ചേർന്നാണിത്.

 മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം ഉടൻ ആരംഭിക്കും.

 സംരംഭകർക്ക് ഏഴു ശതമാനം പലിശയ്ക്ക് 50 ലക്ഷം രൂപവരെയാണ് വായ്‌പ

ആശയപ്പെരുമഴ

ജനക്കൂട്ടത്തിന്റെ കണക്കെടുക്കുന്ന റോബോട്ട്, സോളാർപാനലിൽ നിന്നുള്ള വൈദ്യുതി രാത്രിയിൽ മാത്രം ഉപയോഗിക്കാവുന്ന എ.ഐ വിദ്യ, ഇൻവെർട്ടറോട് കൂടിയ എൽ.ഇ.ഡി ബൾബ്, സൈന്യത്തിനും മറ്റും ഉപയോഗിക്കാവുന്ന പ്രത്യേക പ്രതിരോധ മാസ്‌കുകൾ, മനുഷ്യ ശരീശരത്തിലെ സ്‌റ്റെം സെല്ലുകൾ ഉപയോഗിച്ച് മരുന്നും അനുബന്ധ വസ്തുക്കളുടെയും നിർമ്മാണം, ചക്കയിൽ നിന്ന് കുക്കീസ് എന്നിങ്ങനെ ധാരാളം ആശയങ്ങളാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിലേക്ക് ലഭിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ