CORPORATE

ചെലവ് ചുരുക്കൽ: യെസ് ബാങ്ക് 50 ശാഖകള്‍ ലയിപ്പിക്കുന്നു

Newage News

29 Oct 2020

ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി യെസ് ബാങ്ക് 50 ശാഖകള്‍ ലയിപ്പിക്കുന്നു. സി.ഇ.ഒ പ്രശാന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കിെന്‍റ ചില ബ്രാഞ്ചുകള്‍ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് ഒട്ടും ലാഭകരമല്ല. അതിനാലാണ് അടുത്തടുത്തുള്ള ബ്രാഞ്ചുകള്‍ ലയിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.ടി.എം കൗണ്ടറുകളുടെ കാര്യത്തിലും ഇത്തരത്തില്‍ പുന:ക്രമീകരണമുണ്ടാകും. ഇത്തരം നടപടികളിലൂടെ ചെലവ് പരമാവധി കുറക്കുകയാണ് ബാങ്കിെന്‍റ ലക്ഷ്യം. ഈ സാമ്ബത്തിക വര്‍ഷത്തില്‍ ഇനി പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

2022 സാമ്ബത്തിക വര്‍ഷത്തില്‍ ബാങ്കിെന്‍റ പ്രവര്‍ത്തനം വ്യാപിപ്പിക്കും. പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുേമ്ബാള്‍ ഇപ്പോഴുള്ളതിനേക്കാളും ചെറിയവ തുടങ്ങുന്നതിനാവും പ്രാധാന്യം നല്‍കുക. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറില്‍ 35 ഗ്രാമീണ ശാഖകളെ ബിസിനസ് കറസ്പോണ്ടന്‍റ് ലോക്കേഷനുകളാക്കി യെസ് ബാങ്ക് മാറ്റിയിരുന്നു. ഇതിലൂടെ ശാഖകളുടെ പ്രവര്‍ത്തന ചെലവ് രണ്ട് ലക്ഷത്തില്‍ നിന്ന് 35,000 രൂപയാക്കി കുറക്കാന്‍ കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെലവ് കുറക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നീക്കങ്ങളും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story