AUTO

രാജ്യത്ത് 56 സിഎന്‍ജി സ്റ്റേഷനുകള്‍ പ്രവർത്തനം തുടങ്ങി; പ്രതിദിന ശേഷി 50,000 വാഹനം ആയി, സി എന്‍ ജി സ്റ്റേഷനുകളുടെ എണ്ണം 2300 ആയി ഉയർന്നു

Newage News

12 Sep 2020

ന്യൂഡൽഹി: ഇന്ത്യയിലെ സി എന്‍ ജി റീട്ടെയില്‍ ശൃംഖലയുടെ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് പുതിയ 56 സി എന്‍ ജി സ്റ്റേഷനുകള്‍ കൂടി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ ഉദ്ഘാടനം ചെയ്തു. 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന 56 സി എന്‍ ജി സ്റ്റേഷനുകള്‍, പ്രതിദിനം സി എന്‍ ജി നിറയ്ക്കാവുന്ന വാഹനങ്ങളുടെ എണ്ണം 50,000 ആക്കി ഉയര്‍ത്തും.

കേരളം ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളിലാണ് പുതിയ സി എന്‍ ജി സ്റ്റേഷനുകള്‍. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (സി ജി ഡി) ശൃംഖലയില്‍പ്പെടുന്ന ഇന്ത്യന്‍ ഓയില്‍, ഭാരത് ഗ്യാസ്, ഗെയില്‍, ഇന്ത്യന്‍ ഓയില്‍- അദാനി ഗ്യാസ്, എച്ച് പി സി തുടങ്ങി 14-ഓളം കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടും.

കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ സി എന്‍ ജി സ്റ്റേഷനുകളുടെ എണ്ണം 947-ല്‍ നിന്ന് 2300 ആയി വര്‍ധിച്ചതായി മന്ത്രി പറഞ്ഞു. നീലജ്വാല വിപ്ലവം മുന്നേറുകയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ഗ്യാസ് അധിഷ്ഠിത സമ്പദ്ഘടനയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് എണ്ണ- പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി തരുണ്‍ കപൂര്‍ പറഞ്ഞു. സി എന്‍ ജി കിറ്റോടു കൂടിയ വാഹനങ്ങള്‍ പുറത്തിറക്കാന്‍ അദ്ദേഹം വാഹന നിര്‍മാതാക്കളോട് അഭ്യര്‍ഥിച്ചു.

പ്രകൃതി വാതകത്തിന്റെ ഉപഭോഗം നിലവിലുള്ള 6.2 ശതമാനത്തില്‍ നിന്ന് 2030-ഓടെ 15 ശതമാനമായി ഉയരുമെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ എസ് എം വൈദ്യ ചൂണ്ടിക്കാട്ടി.

2018-ല്‍ നടന്ന സി ജി ഡി ലേലം വഴി 86 മേഖലകളിലെ 174 ജില്ലകള്‍ക്ക് നേട്ടം ലഭിച്ചു. ഏറ്റവും വലിയ ലേലമായിരുന്നു അത്.

പത്താമത് സി ജി ഡി ലേലം 50 മേഖലകളിലെ 124 ജില്ലകള്‍ക്കു വേണ്ടി ഉള്ളതായിരുന്നു. ഈ രണ്ടു ലേലത്തിലും കൂടി ലഭിച്ച നിക്ഷേപം 90,000 കോടി രൂപയുടേതായിരുന്നു.

സി ജി ഡി മേഖലയിലെ വളര്‍ച്ച പൈപ്പുവഴിയുള്ള പ്രകൃതി വാതകത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story