TECHNOLOGY

ഫൈവ് ജി സ്പെക്ട്രത്തിന്റെ ലേലം ഈ വർഷം നടക്കുമെന്ന് കേന്ദ്ര ടെലികോം വകുപ്പ്; ടെക്നോളജിയുടെ ട്രയൽ പ്രവർത്തനങ്ങൾ 100 ദിവസത്തിനുള്ളിൽ ആരംഭിക്കും

05 Jun 2019

ന്യൂഏജ് ന്യൂസ്, ഫൈവ് ജി സ്പെക്ട്രത്തിന്റെ ലേലം ഈ വർഷം നടക്കുമെന്ന് കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഫൈവ് ജിയുടെ ട്രയൽ പ്രവർത്തനങ്ങൾ 100 ദിവസത്തിനുള്ളിൽ ആരംഭിക്കും. എന്നാൽ ചൈനീസ് കമ്പനിയായ ഹ്യുവെയെ ട്രയലിൽ പങ്കെടുപ്പിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഈ രംഗത്തെ ലോകത്തെ മുൻനിര കമ്പനികളിലൊന്നാണ് ഹ്യുവേ. അമേരിക്കയിൽ ഈ കമ്പനിയെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരിക്കുകയാണ്. സർക്കാരിന്റെ അനുമതി കൂടാതെ അമേരിക്കൻ കമ്പനികളിൽ നിന്നും ചില ഉത്പന്നങ്ങൾ വാങ്ങിയായതിന്റെ പേരിലാണ് കമ്പനിയെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരിക്കുന്നത്. ഹ്യുവെയെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ രാജ്യ സുരക്ഷാ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.

4.9 ലക്ഷം കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച് 5 ജി സ്പെക്ട്രം ഉൾപ്പടെ 8644 മെഗാ ഹേർട്സ് ടെലികോം ഫ്രീക്വൻസി ലേലം ചെയ്യുന്നതിനുള്ള നിർദേശമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ അടിസ്ഥാന വില താങ്ങാവുന്നതല്ലെന്ന അഭിപ്രായമാണ് ടെലികോം കമ്പനികൾക്കുള്ളത്. ബി എസ് എൻ എല്ലിനെ പുനരുജ്ജീവിപ്പിക്കുന്നതിന് ലക്ഷ്യമുണ്ടെങ്കിലും കമ്പനി പ്രഫഷണലായി മാറേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ
ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്