APPLICATION

16 സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയാതായി റിപ്പോർട്ട്

15 Feb 2019

ന്യൂഏജ് ന്യൂസ്, ലണ്ടന്‍: യുവാക്കളുടെ ഇഷ്ട സൈറ്റായ ഡബ്മാഷടക്കമുള്ള 16 സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഡബ്മാഷിന് പുറമെ മൈ ഫിറ്റ്നസ് പാല്‍, മൈ ഹെറിറ്റേജ്, ഷെയര്‍ ദിസ്, ഹൗട്ട്ലുക്ക്, അനിമോട്ടോ, ഐഎം, എയ്റ്റ്ഫിറ്റ്, വൈറ്റ്പേജസ്, ഫോട്ടോലോ​ഗ്, 500 പിഎക്സ്, അര്‍മര്‍ ​ഗെയിംസ്, ബുക്ക്മേറ്റ്, കോഫി മീറ്റ്സ് ബാ​ഗെല്‍, ആര്‍ട്സി, ഡേറ്റാ ക്യാമ്ബ് തുടങ്ങിയ വെബ്സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളും ചോര്‍ന്നതായി ബ്രിട്ടീഷ് മാധ്യമം ദി രജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.


അക്കൗണ്ട് ഉടമയുടെ പേര്, ഇ മെയില്‍, പാസ്‌വേഡുകള്‍ എന്നിവയാണ് ചോര്‍ന്നത്. ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ‍‍ഡ്രീം മാര്‍ക്കറ്റ് സൈബര്‍ സൂക്ക് എന്ന പേരിലുള്ള സൈറ്റില്‍ 20,000 ഡോളറിന് വില്‍പ്പനയ്ക്ക് വച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബിറ്റ്കോയിനില്‍ പണം നല്‍കാനാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story