Newage News
13 Jan 2021
ന്യൂഡൽഹി: ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കുന്നതിന്റെ ഭാഗമായി, പതിനൊന്നാമത് പ്രതിവാര ഗഡുവായ 6,000 കോടി രൂപ കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറി. ഇതിൽ 5,516.60 കോടി രൂപ 23 സംസ്ഥാനങ്ങൾക്കും, 483.40 കോടി രൂപ ദില്ലി, ജമ്മു-കശ്മീർ, പുതുച്ചേരി എന്നീ നിയമസഭ നിലവിലുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് അനുവദിച്ചിരിക്കുന്നത്. അവശേഷിക്കുന്ന 5 സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നിവയ്ക്ക് ചരക്ക് സേവന നികുതി നടപ്പാക്കൽ മൂലം വരുമാനത്തിൽ കുറവുണ്ടായിട്ടില്ല. ഇതോടെ, കാണാക്കപ്പെട്ടിട്ടുള്ള ചരക്ക് സേവന നികുതി നഷ്ടപരിഹാരത്തിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്കും, നിയമസഭ നിലവിലുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിക്കഴിഞ്ഞു. ഇതിൽ 60,066.36 കോടി രൂപ സംസ്ഥാനങ്ങൾക്കും, 5,933.64 കോടി രൂപ നിയമസഭ നിലവിലുള്ള മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് നൽകിയത്.
ചരക്ക് സേവന നികുതി നടപ്പാക്കിയതിന്റെ ഫലമായി ഉണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ 1.10 ലക്ഷം കോടി രൂപയുടെ പ്രത്യേക വായ്പയെടുക്കൽ പദ്ധതി 2020 ഒക്ടോബറിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.