TECHNOLOGY

മൈക്രോസോഫ്‌റ്റ്‌ ആന്‍ഡ്രോയ്‌ഡ്‌ ഫോണ്‍ പുറത്തിറക്കി

26 Jun 2014

നോക്കിയയുടെ ഉപകരണ നിര്‍മാണ വിഭാഗത്തെ മൈക്രോസോഫ്‌റ്റ്‌ ഏറ്റെടുത്തതോടെ,നോക്കിയ എക്‌സ്‌ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക്‌ അവസാനമാകുമെന്ന്‌ കരുതിയവര്‍ക്ക്‌ തെറ്റി. ഗൂഗിളിന്റെ ആന്‍ഡ്രോയ്‌ഡ്‌ പ്ലാറ്റ്‌ഫോം ഉപേക്ഷിക്കാന്‍ മൈക്രോസോഫ്‌റ്റും തയ്യാറല്ല. അതിന്‌ തെളിവായി, ആന്‍ഡ്രോയ്‌ഡിലോടുന്ന നോക്കിയ എക്‌സ്‌2 ( ചീസശമ ത2 ) സ്‌മാര്‍ട്ട്‌ഫോണ്‍ മൈക്രോസോഫ്‌റ്റ്‌ അവതരിപ്പിച്ചു. മൈക്രോസോഫ്‌റ്റിന്റെ പക്കലെത്തുംമുമ്പ്‌ നോക്കിയ അവതരിപ്പിച്ച സ്‌മാര്‍ട്ട്‌ഫോണ്‍ ആണ്‌ നോക്കിയ എക്‌സ്‌. ആന്‍ഡ്രോയ്‌ഡ്‌ ഉപയോഗിച്ച ആദ്യ നോക്കിയ ഫോണ്‍ ആയിരുന്നു അത്‌. വിന്‍ഡോസ്‌ ഫോണിന്റെ യൂസര്‍ ഇന്റര്‍ഫേസോടുകൂടിയ ആന്‍ഡ്രോയ്‌ഡ്‌ പ്ലാറ്റ്‌ഫോം ആണ്‌ അതില്‍ നോക്കിയ ഉപയോഗിച്ചത്‌. അതിന്റെ തുടര്‍ച്ചയാണ്‌ മൈക്രോസോഫ്‌റ്റ്‌ ഇപ്പോള്‍ അവതരിപ്പിച്ച നോക്കിയ എക്‌സ്‌2. ആന്‍ഡ്രോയ്‌ഡ്‌ 4.3 ജല്ലീബീന്‍ അധിഷ്‌ഠിതമായ നോക്കിയ എക്‌സ്‌ സോഫ്‌റ്റ്‌വേര്‍ പ്ലാറ്റ്‌ഫോം 2.0 ലാണ്‌ നോക്കിയ എസ്‌2 ഓടുന്നത്‌. 99 യുറോ (ഏതാണ്ട്‌ 8,100 രൂപ) വിലയിട്ടിരിക്കുന്ന നോക്കിയ എക്‌സ്‌2 സ്‌മാര്‍ട്ട്‌ഫോണ്‍ ഉടന്‍ തന്നെ വിവിധ രാജ്യങ്ങളില്‍ ലഭ്യമാകുമെന്ന്‌, ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു. എന്നാല്‍, ഏതൊക്കെ രാജ്യങ്ങളാണെന്ന്‌ വ്യക്തമല്ല. നോക്കിയ ഇന്ത്യയുടെ വെബ്ബ്‌സൈറ്റില്‍ വില എത്രയെന്ന്‌ പറയാതെ നോക്കിയ എക്‌സ്‌2 ഫോണ്‍ ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. തിളങ്ങുന്ന കറുപ്പ്‌, പച്ച, ഓറഞ്ച്‌, തവിട്ട്‌, വെള്ള, മഞ്ഞ നിറങ്ങളില്‍ നോക്കിയ എക്‌സ്‌ പരമ്പര ഫോണുകള്‍ ലഭിക്കും. ഫോണില്‍ ആന്‍ഡ്രോയ്‌ഡ്‌ ആപ്പുകള്‍ പ്രവര്‍ത്തിക്കുമെന്ന്‌ മൈക്രോസോഫ്‌റ്റ്‌ പറയുന്നു. നോക്കിയ സ്‌റ്റോര്‍ മുന്‍കൂര്‍ ലോഡ്‌ ചെയ്‌തിട്ടുണ്ട്‌. നോക്കിയ എക്‌സ്‌2 വില്‍ ഒരു ഹോം ബട്ടണ്‍ പുതിയതായി ഉണ്ട്‌. സ്റ്റാര്‍ട്ട്‌ സ്‌ക്രീനിലേക്ക്‌ നിങ്ങള്‍ക്ക്‌ അതുപയോഗിച്ച്‌ അനായാസം എത്താം. ഏറ്റവും ഒടുവില്‍ ചെയ്‌ത സംഗതികളിലേക്ക്‌ എളുപ്പം ചെല്ലാന്‍ നോക്കിയ എക്‌സില്‍ ഉായിരുന്ന ബാക്ക്‌ ബട്ടണ്‍ പുതിയ ഫോണിലും നിലനിര്‍ത്തിയിട്ടുണ്ട്‌. ഡ്യുവല്‍ സിം മോഡലായ നോക്കിയ എക്‌സ്‌2 വിന്‌ ക്ലിയര്‍ബ്ലാക്ക്‌ എല്‍ സി ഡി ഡിസ്‌പ്ലെയോടുകൂടിയ 4.3 ഇഞ്ച്‌ സ്‌ക്രീനാണുള്ളത്‌. ഡിസ്‌പ്ലേയുടെ പിക്‌സല്‍ സാന്ദ്രത 217 ുുശ ആണ്‌ (റിസല്യൂഷന്‍ 800 ത 480 പിക്‌സല്‍). 1.2 ജിഎച്ച്‌സെഡ്‌ ഡ്യുവല്‍കോര്‍ ക്വാല്‍കോം സ്‌നാപ്പ്‌ഡ്രാഗണ്‍ പ്രൊസസര്‍ ഫോണിന്‌ കരുത്തുപകരുന്നു. ഒരു ജിബി റാമുമുണ്ട്‌. നോക്കിയ എക്‌സില്‍ 512 എംബി മാത്രമായിരുന്നു റാം എന്നോര്‍ക്കുക. 4ജിബിയാണ്‌ ഇന്റേണല്‍ സ്‌റ്റോറേജ്‌. 32 ജിബി വരെയുള്ള മൈക്രോഎസ്‌ഡി കാര്‍ഡ്‌ ഉപയോഗിക്കാം. വൈഫൈ, ബ്ലൂടൂത്ത്‌ തുടങ്ങിയ കണക്ടിവിറ്റി സങ്കേതങ്ങളുമുണ്ട്‌. ഫ്‌ ളാഷോടുകൂടിയ 5 മെഗാപിക്‌സല്‍ ക്യാമറയാണ്‌ എക്‌സ്‌2 വിലുള്ളത്‌. സ്‌കൈപ്പ്‌ ഉപയോഗത്തിന്‌ ഫ്ര്‌ ക്യാമറയുമുണ്ട്‌. 1800 എംഎഎച്ച്‌ ബാറ്ററിയാണ്‌ ഫോണിന്‌ ഊര്‍ജം പകരുന്നത്‌. സ്‌കൈപ്പ്‌, ഔട്ട്‌ലുക്ക്‌ ഡോട്ട്‌ കോം, ബിങ്‌ സെര്‍ച്ച്‌ ആപ്പ്‌, വിചാറ്റ്‌, പാത്ത്‌, ഫെയ്‌സ്‌ബുക്ക്‌, ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചര്‍, യാമ്മര്‍, എക്‌സ്‌ബോക്‌സ്‌ ഗെയിംസ്‌ തുടങ്ങിയവ ഫോണില്‍ മുന്‍കൂറായി ലോഡ്‌ ചെയ്‌തിട്ടുണ്ട്‌.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ