AUTO

ചിപ്പ് നിർമാണം പ്രോത്സാഹിപ്പിക്കാൻ 76,000 കോടി രൂപയുടെ പദ്ധതി

Amala Savior

13 Dec 2021

മുംബൈ: രാജ്യത്ത് സെമി കണ്ടക്ടർ ചിപ്പുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ധനസഹായ പദ്ധതികളുമായി കേന്ദ്രസർക്കാർ. ലോകവ്യാപകമായി സെമികണ്ടക്ടർ ചിപ്പുകൾക്കു കടുത്ത ദൗർലഭ്യം നേരിടുന്നതിനിടെയാണു സർക്കാർ നീക്കം. രാജ്യത്തു നിർമാണ യൂണിറ്റുകൾ ആരംഭിക്കുന്ന കന്പനികൾക്കു വ്യവസ്ഥകൾക്ക് വിധേയമായി ആകെ 76,000 കോടി രൂപയുടെ സാന്പത്തിക സഹായം നല്കാനാണു പദ്ധതി.

ഇതിലൂടെ, വരുന്ന ആറു വർഷത്തിനുള്ളിൽ രാജ്യത്ത് 20 ചിപ്പ് നിർമാണ കേന്ദ്രങ്ങൾ ആരംഭിക്കാനാകുമെന്നു സർക്കാർ കണക്കുകൂട്ടുന്നു. സെമികണ്ടക്ടർ ചിപ്പുകളിലെ പ്രധാന ഘടകമായ വേഫർ നിർമിക്കുന്ന രണ്ടു ഫാബ്രിക്കേഷൻ യൂണിറ്റുകൾ, 10 ഡിസൈനിംഗിനും ഘടകനിർമാണത്തിനുമുള്ള 10 യൂണിറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

കേന്ദ്രമന്ത്രിസഭയുടെ അനുമതിക്കായി പദ്ധതി അടുത്തയാഴ്ച സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് നിർമാണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളുംമറ്റും അറിയിക്കാൻ ഒരു വർഷംമുന്പ് വിവിധ കന്പനികളിൽനിന്നു കേന്ദ്രസർക്കാർ താത്പര്യപത്രം ക്ഷണിച്ചിരുന്നു. 40 ശതമാനം മൂലധന സബ്സിഡി വാഗ്ദാനം ചെയ്ത് വിദേശ സെമികണ്ടക്ടർ നിർമാണകന്പനികളെ രാജ്യത്തേക്കു കൊണ്ടുവരാൻ നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും കൂടുതൽ സെമികണ്ടക്ടർ കന്പനികളെ തങ്ങളുടെ രാജ്യത്തേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അടുത്തിടെ, സാംസംഗ് 1700 കോടി ഡോളറിന്‍റെ ചിപ്പ് നിർമാണ കേന്ദ്രം ടെക്സസിൽ ആരംഭിക്കാൻ യുഎസ് അധികൃതരെ സന്നദ്ധതയറിയിച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story