ECONOMY

78 ശതമാനം കുട്ടികളും ഓണ്‍ലൈന്‍ പഠനം ആസ്വദിക്കുന്നതായി ഗോദ്റെജ് ഇന്റീരിയോയുടെ പഠനം

Newage News

21 Sep 2020

കൊച്ചി:  ഓണ്‍ലൈന്‍ പഠനം 78 ശതമാനം വിദ്യാര്‍ത്ഥികളും ആസ്വദിക്കുന്നതായി പുതിയ പഠന രീതികളുമായി ബന്ധപ്പെട്ട് ഗോദ്റെജ് ഇന്റീരിയോ നടത്തിയ റീ തിങ്കിങ് ലേണിങ് സ്പെയ്സസ് എന്ന പഠനത്തിന്റെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. വീട്ടിലിരുന്നു പഠിക്കാനാവുന്നതിലും അവര്‍ സന്തോഷവാന്‍മാരാണ്. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തങ്ങള്‍ക്കു കൂടുതലായി ആശയ വിനിമയം നടത്താനാവുന്നു എന്നാണ് 75 ശതമാനം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നത്.

ഓണ്‍ലൈനിലൂടെയുള്ള പഠന ആശയങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ സഹായിക്കുന്നു എന്നാണ് 85 ശതമാനം വിദ്യാര്‍ത്ഥികളുടെ അനുഭവം. വീടുകളില്‍ കുട്ടികളുടെ ശ്രദ്ധയെ ബാധിക്കുന്ന കാര്യങ്ങളുണ്ടെന്നാണ് 50 ശതമാനം മാതാപിതാക്കളും ചൂണ്ടിക്കാട്ടിയത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ സാങ്കേതിക പ്രശ്നങ്ങള്‍ തടസമുണ്ടാക്കുന്നതായാണ് 62 ശതമാനം പേരുടെ അനുഭവം. 22 ശതമാനം കുട്ടികള്‍ കിടന്നു കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ 14 ശതമാനം പേര്‍ നിലത്തിരുന്നാണ് ക്ലാസില്‍ പങ്കെടുക്കുന്നത്. കോവിഡ് 19 ഈ വര്‍ഷത്തെ ക്ലാസുകളേയും പരീക്ഷകളേയും ബാധിച്ച പശ്ചാത്തലത്തിലായിരുന്നു ഗോദ്റെജ് ഇന്റീരിയോയുടെ പഠനം. മൂന്നിനും 15-നും മധ്യേ പ്രായമുള്ള രാജ്യവ്യാപകമായ 350 സ്‌ക്കൂള്‍ കുട്ടികളുടെ മാതാപിതാക്കളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതിനു പുറമെ അധ്യാപകരില്‍ നിന്നും പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും പ്രതികരണങ്ങള്‍ തേടി.      

വിദ്യാഭ്യാസ സംവിധാനം അതിരുകള്‍ കടന്നു വികസിക്കുമ്പോള്‍ അധ്യാപകരുടേയും മാതാപിതാക്കളുടേയും ഉത്തരവാദിത്തങ്ങള്‍ കൂടിയാണു വര്‍ധിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് ഇന്റീരിയോ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ അനില്‍ മാത്തൂര്‍ ചൂണ്ടിക്കാട്ടി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഠന മേഖലകള്‍ പുനര്‍രൂപകല്‍പന ചെയ്യുന്നതിനുളള മാര്‍ഗരേഖ തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ