CORPORATE

ഫ്രെഷ് ടു ഹോമിൽ 860 കോടി വിദേശ നിക്ഷേപം

Newage News

29 Oct 2020

കൊച്ചി: മത്സ്യ – മാംസ വിതരണ മേഖലയിൽ പുതുമയുടെ വിപ്ലവം സൃഷ്ടിച്ച മലയാളി സംരംഭം ‘ഫ്രെഷ് ടു ഹോമി’ലേക്കു പുതുതായി 860 കോടി രൂപയുടെ (12.1 കോടി ഡോളർ) വിദേശ നിക്ഷേപം. 2015 ൽ ആരംഭിച്ച ഫ്രെഷ് ടു ഹോമിനു ലഭിക്കുന്ന മൂന്നാം റൗണ്ട് മൂലധനനിക്ഷേപമാണിത്. ഇന്ത്യയിൽ മാത്രം 20 ലക്ഷം റജിസ്റ്റേഡ് ഉപഭോക്താക്കളുള്ള വിപുലമായ ഓൺലൈൻ മത്സ്യ മാർക്കറ്റാണ് ഇപ്പോൾ ഈ മലയാളി സംരംഭം.

യുഎസ്, യുഎഇ നിക്ഷേപം

യുഎസ് സർക്കാരിനു കീഴിലുള്ള ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (ഡിഎഫ്സി), ദുബായ് സർക്കാർ ഏജൻസിയായ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ ഓഫ് ദുബായ് (ഐസിഡി) എന്നിവയും ഇൻവെസ്റ്റ് കോർപ്, അസെന്റ് ക്യാപിറ്റൽ, അലാന, അയേൺ പില്ലർ എന്നീ കമ്പനികളുമാണ് ഇക്കുറി നിക്ഷേപകർ. രണ്ടാം റൗണ്ട് ഫണ്ടിങ് വേളയിലും നിക്ഷേപം നടത്തിയ അയേൺ പില്ലർ ഇക്കുറി നിക്ഷേപിച്ചത് 135 കോടി രൂപ. ഡിഎഫ്സി ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനിയിൽ നിക്ഷേപിക്കുന്നത്.

10,000 ടൺ മത്സ്യ ഉൽപാദനം

ആവശ്യത്തിനു ‘ഫ്രെഷ്’ മത്സ്യം കിട്ടാത്തതിനാൽ കഴി‍ഞ്ഞ വർഷം മത്സ്യ കർഷകരെ ഉൾപ്പെടുത്തി ഫ്രെഷ് ടു ഹോം 40 ഏക്കറിൽ 2000 ടൺ മത്സ്യ കൃഷി തുടങ്ങിയിരുന്നു. ഉൽപാദനം 10,000 ടണ്ണായി ഉയർത്തുകയാണു പ്രധാന പദ്ധതി, ബാസ ഉൾപ്പെടെയുള്ള മത്സ്യങ്ങൾ വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. 100% ശുദ്ധമായ, രാസവസ്തുമുക്ത ഉൽപന്നങ്ങളാണു ഫ്രെഷ് ടു ഹോമിന്റെ സ്വീകാര്യതയ്ക്കു കാരണമെന്നു സഹ സ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ഷാൻ കടവിൽ പറഞ്ഞു. മാത്യു, ഷാൻ, ജയേഷ് ജോസ് എന്നിവർ ഉൾപ്പെടെ 7 സംരംഭകർ ചേർന്നാണു ഫ്രെഷ് ടു ഹോം ആരംഭിച്ചത്.

പുതിയ, വലിയ ലക്ഷ്യങ്ങൾ

അടുത്ത വർഷം അവസാനത്തോടെ വിറ്റുവരവ് 600 കോടി രൂപയിൽനിന്നു 1500 കോടിയാക്കി ഉയർത്തും. ഇന്ത്യയിലും യുഇഎയിലുമാണു നിലവിൽ ഉൽപന്ന ലഭ്യത. സൗദിയിൽ ഉടൻ ആരംഭിക്കും. നിലവിലെ 6 സംസ്കരണ പ്ലാന്റുകൾക്കു പുറമേ, പുതിയ നിക്ഷേപം ഉപയോഗിച്ചു 4 പ്ലാന്റുകൾ കൂടി സ്ഥാപിക്കും. ഒരെണ്ണം സൗദിയിൽ. ഇന്ത്യയിലും വിദേശത്തുമായി കൂടുതൽ നഗരങ്ങളിലേക്കു വിതരണം വ്യാപിപ്പിക്കും. ഉൽപന്ന ശ്രേണി വിപുലീകരിക്കും. മൽസ്യത്തിനും മാംസത്തിനും പുറമേ, പച്ചക്കറിയും പാലും പഴവും അനുബന്ധ ഉൽപന്നങ്ങളും കൂടി ലഭ്യമാക്കും. സംസ്കരിച്ച ഭക്ഷ്യോൽപന്നങ്ങളും ലഭ്യമാക്കുമെന്നും ഫ്രെഷ് ടു ഹോം  സഹ സ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ  മാത്യു ജോസഫ് പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story