TECHNOLOGY

ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ലാഭക്കണക്കുകളുടെ വിസ്മയം തീർത്ത് ഐഎസ്ആർഓ; വിദേശ ഉപഗ്രഹ വിക്ഷേപണത്തിലൂടെ അഞ്ച് വർഷത്തിനിടെ ഇസ്‌റോ നേടിയത് 1,245.17 കോടി രൂപ

13 Dec 2019

ന്യൂഏജ് ന്യൂസ്: ബഹിരാകാശ വിപണിയില്‍ വൻ മുന്നേറ്റമാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) കാഴ്ചവക്കുന്നത്. 2018-19 സാമ്പത്തിക വർഷം വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിലൂടെ ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തിൽ 91.63 കോടി രൂപയുടെ വർധനയുണ്ടായി. 26 രാജ്യങ്ങളിൽ നിന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇസ്‌റോ 1,245.17 കോടി രൂപ സമ്പാദിച്ചുവെന്ന് സർക്കാർ രേഖകൾ പറയുന്നു.

2018-19 സാമ്പത്തിക വർഷത്തിൽ വിക്ഷേപണ വരുമാനം 324.19 കോടി രൂപയാണ്. 2017-18 ൽ ഇത് 232.56 കോടിയായിരുന്നു. യുഎസ്, യുകെ, ജർമ്മനി, കാനഡ, സിംഗപ്പൂർ, നെതർലാന്റ്സ്, ജപ്പാൻ, മലേഷ്യ, അൾജീരിയ, ഫ്രാൻസ് എന്നീ പത്ത് രാജ്യങ്ങളുമായുള്ള കരാർ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വൻ നേട്ടമുണ്ടാക്കി.

രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആണവ ഊർജ്ജ, ബഹിരാകാശ മന്ത്രി ജിതേന്ദ്ര സിങ് ആണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇന്ത്യൻ റോക്കറ്റ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി‌എസ്‌എൽ‌വി) ഇന്നുവരെ മൊത്തം 52.7 ടൺ ഭാരമുള്ള സാറ്റലൈറ്റുകൾ ബഹിരാകാശത്ത് എത്തിച്ചതായും ഇതിൽ 17 ശതമാനവും ഉപഭോക്തൃ ഉപഗ്രഹങ്ങളാണെന്നും ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു. ഇന്ത്യ ഇന്നുവരെ 319 വിദേശ ഉപഗ്രഹങ്ങളാണ്  ഭ്രമണപഥത്തിലെത്തിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ