LAUNCHPAD

'താമസിക്കാന്‍ 96 ചതുരശ്ര അടി സ്ഥലം മതി', പ്രതിഷ്ഠാപനവുമായി കൊച്ചി ഡിസൈന്‍ വീക്കിന് തുടക്കമാകുന്നു

11 Dec 2019

കൊച്ചി: കിടപ്പുമുറി, പഠന മേശ, എല്ലാ സജ്ജീകരണവുമുള്ള ബാത്‌റൂം, ഭക്ഷണത്തിന് സംവിധാനങ്ങള്‍, എന്നിങ്ങനെ എല്ലാമടങ്ങിയ  വാസസ്ഥലം, അതും കേവലം 96 ചതുരശ്ര അടി സ്ഥലത്ത്! ഡിസംബര്‍ 12 ന് കൊച്ചിയില്‍ ആരംഭിക്കുന്ന ഡിസൈന്‍ വീക്ക് ഉച്ചകോടിയുടെ ഭാഗമായി അവതരിപ്പിക്കുന്ന ഈ പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത് എംജി റോഡിലാണ്. പ്രതിഷ്ഠാപനത്തിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ഡിസൈന്‍ വീക്കിന്റെ പങ്കാളിയായ അസെറ്റ് ഫൗണ്ടേഷനാണ് ഇതിന്റെ ശില്പികള്‍.

ഡിസൈന്‍ വീക്ക് നടക്കുന്ന 12, 13, 14 തിയതികളില്‍ അസെറ്റ് ഹോംസിന്റെ രവിപുരത്ത് എംജി റോഡിലുള്ള അസെറ്റ് മൂഗ്രേസ് പ്രൊജക്ട് സൈറ്റില്‍  പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രതിഷ്ഠാപനം കാണാനവസരമുണ്ട്. കൊച്ചി ഡിസൈന്‍ വീക്കിന്റെ ആദ്യ ലക്കത്തില്‍ സുസ്ഥിര നിര്‍മ്മാണ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ ആശയത്തെക്കുറിച്ച് അസെറ്റ് ഫൗണ്ടേഷന്‍ ആലോചിക്കുന്നതെന്ന് അസെറ്റ് ഹോംസ് എംഡി സുനില്‍ കുമാര്‍ വി പറഞ്ഞു. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, അവിവാഹിതരായ ജോലിക്കാര്‍ തുടങ്ങി നിരവധി പേര്‍ക്ക് സഹായകരമാകുന്നതാണ് പദ്ധതി. മാറിയ സാഹചര്യത്തില്‍ വൃത്തിയും ശുചിത്വവും ജീവിതത്തിലെ വലിയ ഘടകങ്ങളായി മാറിയിട്ടുണ്ട്. ഈ വിഭാഗത്തിന് ഏറ്റവും പറ്റിയ വാസസ്ഥലം രൂപകല്‍പ്പന ചെയ്യുകയെന്നതായിരുന്നു വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

ഡിസൈന്‍ വീക്കിലൂടെ  ഉയര്‍ന്നു വന്ന ആശയങ്ങള്‍ സാധാരണക്കാരന് ഉപയോഗപ്രദമാകുന്ന രീതിയില്‍ യാഥാര്‍ത്ഥ്യമാകുന്നതിലൂടെ പരിപാടിയുടെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കുകയാണെ് ഉച്ചകോടിയുടെ സ്‌പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. പ്രളയത്തിനു ശേഷമുള്ള സുസ്ഥിര നിര്‍മ്മാണത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ഡിസൈന്‍ വീക്കിന്റെ പ്രമേയം. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഉച്ചകോടിയുടെ പ്രധാന പങ്കാളികളായ അസെറ്റ് ഫൗണ്ടേഷന്‍ മുന്‍കയ്യെടുത്ത് ഈ നിര്‍മ്മിതി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 12 അടി നീളവും 8 അടി വീതിയുമുള്ളതാണ് വാസസ്ഥലം. അതില്‍ മടക്കി വയ്ക്കാവുന്ന് രീതിയിലാണ് കട്ടിലും ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. ഐടി പാര്‍ക്കുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തുടങ്ങിയ മേഖലകളില്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നതാണ് ഈ ഡിസൈന്‍. കുറഞ്ഞ ചെലവില്‍ ഇത് ലഭ്യമാക്കാനും കഴിയും. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story