ECONOMY

രാജ്യത്തെ മുഴുവന്‍ പൗരന്മാരുടേയും ആരോഗ്യവിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനൊരുങ്ങി കേന്ദ്രം; അഞ്ചു ക്ലിക്കില്‍ ഇനി രോഗിയുടെ എല്ലാ വിവരങ്ങളും അറിയാം

16 Jul 2019

ന്യൂഏജ് ന്യൂസ്, രാജ്യത്തെ മുഴുവന്‍ പൗരന്മാരുടേയും ആരോഗ്യവിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനൊരുങ്ങി കേന്ദ്രം. ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡ്സ്(E H R) ലൂടെയാണ് ഇതു സാധ്യമാക്കുക. ഇതോടെ മുഴുവന്‍ ആരോഗ്യവിവരങ്ങളും അഞ്ചു ക്ലിക്കുകളില്‍ കാണാന്‍ സാധിക്കും.

നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ബ്ലൂപ്രിന്റിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഓഗസ്റ്റ് 4-ന് മുമ്പ് അറിയിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഓഹരി ഉടമകളെ അറിയിച്ചിട്ടുണ്ട്.

രോഗികളുടെ ടെസ്റ്റ് വിവരങ്ങളും, പല ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നും അവര്‍ക്കു ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ച മുഴുവന്‍ രേഖകളും ഇ.സി.ആറില്‍ റെക്കോഡ് ചെയ്യപ്പെടുന്നതിലൂടെ അത് ചികിത്സാചെലവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ സമ്പൂര്‍ണ രോഗനിര്‍ണയ വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ