NEWS

പറമ്പിക്കുളം- ആളിയാർ കരാർ പുതുക്കാൻ തീരുമാനമായി

25 Sep 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം : കേരളവും തമിഴ്നാടുമായുള്ള പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പുതുക്കാന്‍ തീരുമാനമായി. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. മുല്ലപ്പെരിയാറില്‍ ഡാം പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി കേരളം നല്‍കും.

കരാര്‍ പുതുക്കുന്നതിനായി തമിഴ്നാട്- കേരള പ്രതിനിധികള്‍ ഉള്‍പ്പെട്ട സെക്രട്ടറിതല കമ്മിറ്റി പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ ഡാം പ്രവര്‍ത്തിപ്പിക്കാന്‍ തമിഴ്നാടിനു വൈദ്യുതി നല്‍കാനും തീരുമാനിച്ചു. കിട്ടേണ്ട വെള്ളം കിട്ടണമെന്ന ആവശ്യമാണ് തമിഴ്നാടിനുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്രശ്ന പരിഹാരത്തിന്റെ ആദ്യ ഘട്ടമായാണ് ചര്‍ച്ചയെ കാണുന്നത്. ചര്‍ച്ച നന്നായി നടന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും പറഞ്ഞു.

കേരള- തമിഴ്നാട് ചീഫ് സെക്രട്ടറിമാര്‍ ആറ് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് സെക്രട്ടറി തല കമ്മിറ്റിയെടുക്കുന്ന തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തും. ഇതിനു പുറമേ, ജല സംബന്ധമായ മറ്റു വിഷയങ്ങളും സെക്രട്ടറിതല കമ്മിറ്റി പരിഗണിക്കും. പാണ്ടിയാര്‍ വിഷയം വൈദ്യുതി വകുപ്പും കൂടി ഉള്‍പ്പെട്ട കമ്മിറ്റി പരിശോധിക്കാനും തീരുമാനിച്ചു.

പറമ്പിക്കുളം- ആളിയാര്‍ കരാറിന്റെ കാലാവധി 1988 നവംബറില്‍ അവസാനിച്ചിരുന്നു. പല തവണ കരാര്‍ പുതുക്കാന്‍ ശ്രമം നടന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ