LAUNCHPAD

ഐ ആർ സി ടി സി യുമായി സഹകരിച്ചു അഭിബസ്.കോം ബസ് ബുക്കിങ്ങിനായി പുതിയ സംരംഭം ആരംഭിക്കുന്നു

Newage News

01 Mar 2021

ന്ത്യയിലെ ഏറ്റവും വലിയ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടുറിസം കോർപറേഷനുമായി സഹകരിച്ചുകൊണ്ട് ബസ്ടിക്കറ്റിങ് മേഖലയിൽ പുത്തൻ കാൽവെപ്പിന് ഒരുങ്ങുകയാണ് അഭിബസ് .കോം .ബസ് ടിക്കറ്റിങ് മേഖലയിലെ അതികായന്മാരായ അഭിബസ് .കോം ഇന്ത്യൻ റയിൽവേയുമായി സഹകരിച്ചു കൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ നിരവധി ഉപഭോക്താക്കൾക്ക് അനായാസമായി ബസ് ബുക്കിംഗ് നടത്താനാവും .

അഭി ബസ് .കോം സൈറ്റിനും അപ്ലിക്കേഷനുകൾക്കും മുൻപേ തന്നെ ഓൺലൈൻ പാസ്സെഞ്ചർ റിസർവേഷൻ സംവിധാനം ഉപയോഗിച്ച് കൊണ്ടുതന്നെ 45 ദശലക്ഷം ഉപഭോക്താക്കളെ നേടിയിട്ടുണ്ട് . ദിനംപ്രതി 9ലക്ഷം ട്രെയിൻ ടിക്കറ്റുകൾ ലഭ്യമാക്കുന്ന ഇന്ത്യൻ റയിൽവേയുമായി സഹകരിക്കുക കൂടുതൽ നേട്ടം ഉണ്ടാക്കാൻ അഭിബസ് .കോമിനെ സഹായിക്കും .ഈ പങ്കാളിത്തം വഴി irctc ക്ക് ഒരുലക്ഷം പുതിയ ബസ് റൂട്ടുകളുടെ വിവരങ്ങൾ ലഭിക്കും ,കൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം സ്ലീപ്പർ /നോൺ സ്ലീപ്പർ ,എ സി /നോൺ എ സി ബസുകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓപ്ഷനുകളും ലഭിക്കുന്നു .ട്രെയിൻ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിൽ ആണെങ്കിൽ അതേ സൈറ്റ് ൽ നിന്നുതന്നെ ബസ് ബുക്ക് ചെയ്യാൻ സാധിക്കുന്നതുവഴി ഉപഭോക്താക്കൾക്ക് അനായാസമായി മറ്റു യാത്രാ മാർഗങ്ങൾ കണ്ടെത്താൻ സധിക്കുന്നു .

"ഉപഭോക്തൃ  അനുഭവം വർധിപ്പിക്കുന്നതിനും ഉപയോക്താക്കൾക്ക് അവരുടെ യാത്രാ ആവശ്യങ്ങൾ ,പ്രത്യേകിച്ച് ബസ് യാത്രകൾ ബുക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കുന്നു .കഴിഞ്ഞ 13വർഷമായി ഇന്ത്യയിലെ ഓരോ സംസഥാനത്തും വ്യാപകമായി സ്വകാര്യ ,സർക്കാർ ബസ് റഓപ്പറേറ്റർമാരുമായി സഹകരിച്ചു പ്രവർത്തിച്ചു വരുന്നു .irctc യുമായുള്ള പങ്കാളിത്തം അഭി ബസിനെ ഗണ്യമായി വളരാൻ സഹായിക്കുന്നതിനൊപ്പം ഉപയോക്താക്കൾക്ക് യാത്രാ എവിടെ തുടങ്ങും അവസാനിക്കും എന്നതിനെക്കുറിച്ചും തുടർന്നും മറ്റു യാത്രാ മാർഗങ്ങൾ ഉണ്ടോ എന്നതിനെക്കുറിച്ചും അറിയുവാൻ സഹായിക്കും .യാത്രക്കാർ വഴിയിൽ ആവേണ്ട അവസ്ഥ വരില്ലെന്ന് ചുരുക്കം .ലളിതമായ പണംഅടക്കൽ രീതിയാണ് മറ്റൊരു സവിശേഷത "അഭി ബസ് ചീഫ് കൊമേർഷ്യൽ ഓഫീസർ ശശാങ്ക കൂണാ പറയുന്നു .

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story