ECONOMY

വരുന്ന പാദത്തിൽ രാജ്യത്തെ സ്വകാര്യ തൊഴില്‍ മേഖലയിൽ കൂടുതല്‍ നിയമനങ്ങള്‍ ഉണ്ടായേക്കില്ല; 61 ശതമാനം തൊഴില്‍ദാതാക്കള്‍ക്കും ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ താത്പര്യമില്ലെന്ന് റിപ്പോർട്ട്

13 Jun 2019

ന്യൂഏജ് ന്യൂസ്, മുംബൈ: ജൂലൈ -സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ സ്വകാര്യ തൊഴില്‍ ദാതാക്കളില്‍ മിക്കവര്‍ക്കും കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ താല്‍പര്യമില്ല. 13 ശതമാനം കമ്പനികള്‍ മാത്രമാണ് ഇക്കാലയളവില്‍ കൂടുതല്‍ നിയമനം നടത്താന്‍ പദ്ധതിയിടുന്നത്. 61 ശതമാനം തൊഴില്‍ദാതാക്കള്‍ക്കും അവരുടെ ജീവനക്കാരുടെ എണ്ണം അതേപടി നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 

ഇന്ത്യയുടെ തൊഴില്‍ മേഖലയിലെ പ്രതിസന്ധിയുടെ സൂചന നല്‍കുന്ന സര്‍വേ തയ്യാറാക്കിയത് മാന്‍പവര്‍ എംപ്ലോയ്മെന്‍റ് ഔട്ട്‍ലുക്കാണ്. ആറ് മാസം കൂടുമ്പോഴാണ് മാന്‍ പവര്‍ സര്‍വേ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുളള 4,951 സംരംഭങ്ങളാണ് സര്‍വേയുടെ ഭാഗമായത്. 

സര്‍വേയില്‍ പങ്കെടുത്ത കമ്പനികളില്‍ 26 ശതമാനം കമ്പനികള്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയ്ക്കേണ്ടി വന്നേക്കുമെന്ന് പ്രതികരിച്ചത് ആശങ്കയുണര്‍ത്തുന്നതാണ്. ഉയര്‍ന്നുവരുന്ന തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പരിഹരിക്കുന്നതിന് രണ്ട് ഉന്നത മന്ത്രിതല സമിതി രൂപീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിയമനം കുറയുമെന്നുളള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രിയാണ് ഇരു സമിതികളുടെയും അദ്ധ്യക്ഷന്‍. 



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ