ENTERTAINMENT

കോവിഡ് ലോക്ക്ഡൗണിൽ ലോകത്തൊരിടത്തും സിനിമ റിലീസില്ല; ഓസ്കർ നിയമം തിരുത്തി അക്കാദമി

Newage News

29 Apr 2020

സ്കർ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാൻ തിയറ്റർ റിലീസ് വേണ്ട. ഓണ്‍ലൈന്‍ റിലീസ് ചെയ്ത സിനിമകളും പരിഗണിക്കും. കോവിഡ് പ്രതിസന്ധിയിൽ തിയറ്ററുകൾ അടച്ചിട്ട സാഹചര്യത്തിലാണ് അക്കാദമി ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇതൊരു താൽക്കാലിക തീരുമാനം മാത്രമാണെന്നും ഈ വർഷം റിലീസ് ചെയ്ത സിനിമകൾക്കു മാത്രമാകും ഈ തീരുമാനം ബാധകമെന്നും അക്കാദമി അറിയിച്ചു.

എന്നാൽ ഡിജിറ്റൽ റിലീസ് ഉള്ള എല്ലാ സിനിമകളെയും ഓസ്കറിലേയ്ക്ക് പരിഗണിക്കില്ല. തിയറ്റർ റിലീസ് പദ്ധതിയിട്ടിരുന്നതും എന്നാൽ അതു നടക്കാതെ പോയ സിനിമകളാകും പരിഗണിക്കുക.

ഈ സാഹചര്യത്തിൽ സൗണ്ട് മിക്സിങ്, സൗണ്ട് എഡിറ്റിങ് കാറ്റഗറി ഒന്നായി ആകും ഇത്തവണ ഓസ്കറിൽ പരിഗണിക്കുക. അടുത്ത വർഷം ഫെബ്രുവരി 21 നാണ് ഓസ്കര്‍ പ്രഖ്യാപിക്കുന്നത്.

അതേസമയം ലോകത്തെ പ്രധാന രാജ്യാന്ത്ര ചലചിത്ര മേളകളും ഇത്തവണ ഓൺലൈൻ ആയാകും നടത്തുക. മേളകളുടെ സംഘാടകർ ഒരുമിച്ച് കൈകോര്‍ത്തതോടെയാണ് യുട്യൂബില്‍ പത്ത് ദിവസത്തെ ഓണ്‍ലൈന്‍ രാജ്യാന്തര ചലചിത്രമേള സാധ്യമാകുന്നത്. കോവിഡിന്റെ പ്രതിസന്ധിക്കിടയിലും ലോകമെങ്ങുമുള്ള ചലചിത്ര പ്രേമികള്‍ക്ക് ആവേശം പകരുന്ന തീരുമാനത്തിന് പിന്നില്‍ യൂട്യൂബിനൊപ്പം പ്രവര്‍ത്തിക്കുന്നത് ന്യൂയോര്‍ക്ക് ട്രിബേക്ക ഫിലിം ഫെസ്റ്റിവല്‍ സംഘാടകരായ ട്രിബേക്ക എന്റര്‍പ്രൈസസാണ്. മെയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെ പത്ത് ദിവസത്തേക്കാണ് യുട്യൂബില്‍ രാജ്യാന്തര ചലചിത്രമേള അരങ്ങേറുക.

നമ്മളൊന്ന് എന്ന് പേരിട്ടിരിക്കുന്ന ചലചിത്രമേള ലോകമെങ്ങും സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് സൗജന്യമായി ആസ്വദിക്കാനാകും. കാന്‍, വെനീസ്, ബെര്‍ലിന്‍, ലണ്ടന്‍, ട്രിബേക്ക, ലൊകാര്‍നോ, സാന്‍ സെബാസ്റ്റിയന്‍, ടൊറന്റോ, ടോക്യോ തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന ഇരുപതോളം രാജ്യാന്തര ചലചിത്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചിത്രങ്ങളാണ് യുട്യൂബിലൂടെ ആസ്വദിക്കാനാവുക. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവെലാണ് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story