TECHNOLOGY

കോളേജുകളിൽ സോഫ്റ്റ്‌വെയർ കോമ്പീറ്റൻസ് സെന്ററുകൾ സ്ഥാപിക്കാൻ ആക്സിയ ടെക്നോളജീസ്

Renjith George

12 Jan 2022

തിരുവനന്തപുരം: നിരന്തരമായി നവീകരണങ്ങളും നൂതനമായ ആശയങ്ങളും പിറവിയെടുക്കുന്ന മേഖലയാണ് ഐടി. മിടുക്കരായ, തൊഴിൽ നൈപുണ്യമുള്ള പ്രൊഫഷണലുകളുടെ അഭാവം നേരിടുന്ന മേഖലകൂടിയാണ് ഐടിയെന്നതാണ് മറ്റൊരു വസ്തുത. കമ്പനികളുടെ ആവശ്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ നിലവിലെ പാഠ്യപദ്ധതികൾക്ക് സാധിക്കാത്തതാണ് കാരണം. ഈ പ്രതിസന്ധിയെ മറികടന്ന് ഉന്നതനിലവാരത്തിലുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ആക്സിയ ടെക്നോളജീസ്.

മുൻനിര വാഹന നിർമ്മാതാക്കൾക്കും ഓട്ടോമോട്ടീവ് രംഗത്തെ അനുബന്ധ ടിയർ വൺ കമ്പനികൾക്കും സോഫ്റ്റ്‌വെയർ അധിഷ്ഠിത സേവനം നൽകുന്ന ആക്സിയ കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളുമായി സഹകരിച്ച്‌ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ കോമ്പീറ്റൻസ് സെന്ററുകൾ ഒരുക്കുന്നു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ആക്സിയയുടെ ഐടി പ്രൊജക്ടുകളിൽ ഭാഗമാകാം.

പരിശീലന കേന്ദ്രങ്ങൾ എന്നതിനപ്പുറം ഐടി ഡെവലപ്മെന്റ് സെന്ററുകൾ ആയിട്ടായിരിക്കും ആക്സിയയുടെ പ്രൊജക്ട് ലാബുകൾ കോളേജുകളിൽ പ്രവർത്തിക്കുക. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മേഖലയിലെ വിദ്യാർത്ഥികളാണ് പ്രധാന ഗുണഭോക്താക്കൾ.  എംബഡഡ് സിസ്റ്റംസ്, ഓട്ടോമോട്ടീവ് വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് ഈ പ്രൊജക്ട് ലാബുകൾ കൂടുതൽ ഗുണം ചെയ്യും. കോഡിംഗ്, പ്രോഗ്രാമിംഗ് തുടങ്ങിയവയിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കും പ്രൊജക്ടുകളുടെ ഭാഗമാകാം.

ക്യാമ്പസുകളിലേക്ക് ഐടി പ്രൊജക്ട് എത്തുന്നതിനെ പ്രതീക്ഷയോടെയാണ് കോളേജുകളും കാണുന്നത്. ഐടി മേഖലയും കമ്പനികളും എന്താണോ എഞ്ചിനീയർമാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കാനും അതിന് അനുസരിച്ച് പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ട് വരാനും ആക്സിയയുടെ പദ്ധതി സഹായിക്കുമെന്നാണ് കോളേജുകൾ വിലയിരുത്തുന്നത്. കഴിഞ്ഞ എട്ട് വർഷമായി ഓട്ടോമോട്ടീവ് രംഗത്ത് പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ് ഇതിനോടകം ലോകത്തിലെ നിരവധി മുൻനിര കാർ നിർമ്മാതാക്കളുമായി സോഫ്റ്റ്‌വെയർ ഡിഫൈൻഡ് കാർ, ഇമൊബിലിറ്റി, കണക്റ്റഡ് കാർ ടെക്നോളജികളിൽ സഹകരിച്ചു കഴിഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ