LAUNCHPAD

മധ്യപ്രദേശിൽ 1320 മെഗാവാട്ടിന്റെ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കാൻ അദാനി പവറിന് അനുമതി

Newage News

28 May 2020

ദില്ലി: മധ്യപ്രദേശിൽ 1320 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പുതിയ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചതായി അദാനി പവർ. മധ്യപ്രദേശ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് അനുവാദം നൽകിയത്. പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവനും സംസ്ഥാന സർക്കാർ വാങ്ങും.</p>

അദാനി പവറിന് കീഴിലെ പെഞ്ച് തെർമൽ എനർജിയാണ് പ്ലാന്റ് നിർമ്മിക്കുന്നത്. മധ്യപ്രദേശ് പവർ മാനേജ്മെന്റ് കമ്പനി ലിമിറ്റഡുമായി പെഞ്ച് തെർമൽ വൈദ്യുതി വിൽപ്പനയ്ക്കുള്ള കരാർ ഒപ്പുവച്ചിട്ടുണ്ട്. ഈ കരാർ മധ്യപ്രദേശിലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചു.

ശക്തി പദ്ധതി വഴി സംസ്ഥാനം വിതരണം ചെയ്യുന്ന കൽക്കരി ഉപയോഗിച്ചാവും പ്ലാന്റിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുക. വൈദ്യുതോൽപ്പാദന മേഖലയിൽ കമ്പനിയുടെ പ്രവർത്തനത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് ഈ കരാറിന് ലഭിച്ച അനുമതിയെന്ന് കമ്പനി പ്രതികരിച്ചു. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story