ECONOMY

അടുത്ത സാമ്പത്തീക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്കിൽ മുന്നേറ്റമുണ്ടാകുമെന്ന് എഡിബി

Newage News

21 Jul 2021

ന്യൂഡൽഹി: സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുന്നതിനൊപ്പം ജനസംഖ്യയുടെ ഭൂരിഭാഗത്തിനും വാക്സീൻ ലഭ്യമാകുന്ന സാഹചര്യവും ഉണ്ടായാൽ 2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഏഴ് ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയരുമെന്ന് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് (എഡിബി). നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനുശേഷം രാജ്യത്തെ സാമ്പത്തിക പ്രവർത്തനം അതിവേഗത്തിൽ പുനരാരംഭിക്കുന്നതായി ആദ്യകാല സൂചകങ്ങൾ വ്യക്തമാക്കുന്നതായി എഡിബി റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. എഡിബിയുടെ ഏഷ്യൻ ഡെവലപ്പ്മെന്റ് ഔട്ട്ലുക്കിലാണ് (എഡിഒ) രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെപ്പറ്റി പ്രതിപാദിക്കുന്നത്.

കൊറോണ വൈറസ് പകർച്ചവ്യാധി പ്രത്യാഘാതത്തെത്തുടർന്ന് മനില ആസ്ഥാനമായ ഫണ്ടിംഗ് ഏജൻസി ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനത്തിൽ മാറ്റം വരുത്തി. നിലവിലെ സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ചാ പ്രവചനം 11 ശതമാനത്തിൽ നിന്ന് എഡിബി 10 ശതമാനമായി കുറച്ചു. ഏപ്രിൽ മാസത്തിലെ പ്രതീക്ഷിത വളർച്ചാ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയത്.

2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 1.6 ശതമാനമായി ഉയർന്നിരുന്നു, സാമ്പത്തിക വർഷത്തിന്റെ മൂന്ന് പാദങ്ങളിൽ നിലനിന്ന സങ്കോചത്തിൽ നിന്നുളള തിരിച്ചുവരവായാണ് ഇതിനെ സാമ്പത്തിക വിദഗ്ധർ കണക്കാക്കിയത്. എന്നാൽ പിന്നീട് കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധി ഇന്ത്യയെ പിടികൂടി. പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിൽ പല സംസ്ഥാന സർക്കാരുകളും കർശനമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതമായിരുന്നു. പുതിയ കൊവിഡ്-19 കേസുകളിൽ വലിയതോതിൽ വർധനവുണ്ടായി.

ചൈനയെക്കുറിച്ചും റിപ്പോർട്ടിൽ വിഷമായി പരാമർശിക്കുന്നുണ്ട്. ചൈനയെ സംബന്ധിച്ചിടത്തോളം, 2021 ൽ 8.1 ശതമാനവും 2022 ൽ 5.5 ശതമാനവുമാണ് എഡിബി പ്രവചിക്കുന്ന വളർച്ചാ നിരക്ക്. ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഇപ്പോൾ പാൻഡെമിക്, കണ്ടെയ്ൻമെന്റ് നടപടികളുമായി പൊരുത്തപ്പെടാൻ ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും കഴിയുന്നു.

"2021 ലെ ഉപമേഖലയിലെ ജിഡിപി വളർച്ചാ പ്രവചനം എഡിഒ 2021 ലെ 9.5 ശതമാനത്തിൽ നിന്ന് 8.9 ശതമാനമായി തരംതാഴ്ത്തിയെങ്കിലും 2022 ൽ ഇത് 6.6 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി ഉയർത്തി, ” എഡിബി പറയുന്നു. 2022 ലെ പ്രൊജക്ഷൻ (വികസ്വര ഏഷ്യ) 5.3 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി ഉയർത്തി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ