CORPORATE

അംബാനിയെ മാതൃകയാക്കി യൂസഫലി; ലുലു ഗ്രൂപ്പിലും നിക്ഷേപകരുടെ തിരക്ക്

Newage News

22 Oct 2020

ഴിഞ്ഞ കാലങ്ങളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിലേക്കെത്തിയ നിക്ഷേപത്തുക ലോക ബിസിനസ് ഭീമന്മാരെപ്പോലും അമ്പരപ്പിച്ചതാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ഈ ലോക്ഡൗണ്‍ കാലത്തും മുകേഷ് അംബാനി തെരഞ്ഞെടുക്കപ്പെട്ടതും ഇതേ നിക്ഷപങ്ങള്‍ കൊണ്ട് തന്നെ. ഫോബ്‌സ് പട്ടികയില്‍ മാത്രമല്ല ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലും മുകേഷ് അംബാനിയായിരുന്നു ഏറ്റവും വലിയ സമ്പന്നന്‍. ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ മുകേഷ് അംബാനിക്കൊപ്പം അല്‍പ്പം താഴെയെങ്കിലും നൂറുപേരില്‍ ഏറെ മുകളില്‍ തന്നെ പേര് ചേര്‍ക്കപ്പെട്ട മറ്റൊരു വ്യവസായിയായിരുന്നു മലയാളിയായ എംഎ യുസഫലി. ലുലു ഗ്രൂപ്പിലേക്കെത്തുന്ന രാജ്യാന്തര നിക്ഷേപങ്ങള്‍ തന്നെയാണ് ഇതിനു കാരണം. അംബാനിക്ക് പിന്നാലെ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന ലുലു ഗ്രൂപ്പും എംഎ യൂസഫലിയും വ്യവസായ ലോകത്ത് ചര്‍ച്ചയാണ്.

തിങ്കളാഴ്ചയാണ് രണ്ടാമത്തെ വലിയ നിക്ഷേപം ലുലു ഗ്രൂപ്പിലേക്കെത്തിയത്. ഇത്തവണ 7500 കോടി രൂപ(നൂറ് കോടി ഡോളര്‍)യാണ് നിക്ഷേപിക്കുന്നത്. അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും രാജകുടുംബാംഗമായ ശൈഖ് താനൂണ്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചെയര്‍മാനുമായുള്ള കമ്പനി എ.ഡി.ക്യുവാണ് ലുലുവില്‍ നിക്ഷേപം നടത്തുന്നത്. ഈജിപ്റ്റ് കേന്ദ്രീകരിച്ചുള്ള വ്യവസായ പദ്ധതിയിലേക്കാകും ഈ നിക്ഷേപം. ഈജിപ്റ്റില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകളും നൂറ് മിനി മാര്‍ക്കറ്റുകളും ഇതിന്റെ ഭാഗമായി ലുലു ആരംഭിക്കും. കഴിഞ്ഞ മാസം 8,200 കോടി രൂപയായിരുന്നു നിക്ഷേപിച്ചത്.

ഈ പുതിയ പ്ലാറ്റ്‌ഫോമിലൂടെ സംയുക്ത നിക്ഷേപ പദ്ധതികളും, ഭക്ഷണം, കൃഷി, ആരോഗ്യ സംരക്ഷണം, മൊബിലിറ്റി, ലോജിസ്റ്റിക്‌സ്, യൂട്ടിലിറ്റികള്‍ തുടങ്ങി നിരവധി പ്രധാന മേഖലകളില്‍ പ്രത്യേക ഫണ്ടുകളും നിക്ഷേപ ഉപകരണങ്ങളും സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഈജിപ്റ്റ് തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു വളര്‍ച്ചാ വിപണിയാണെന്നും ഭാവിയില്‍ ബിസിനസിന് അവിടെ വലിയ സാധ്യതകളുണ്ടെന്നും ലുലു ചെയര്‍മാന്‍ യൂസഫ് അലി പറഞ്ഞു.

ഈ വര്‍ഷം ആദ്യം എഡിക്യു ലുലുവില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ഒരു ഓഹരി വാങ്ങുന്നതിനായി സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) നേരത്തെ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story