ECONOMY

കടുത്ത നിലപാടുകളുമായി കേന്ദ്രസർക്കാർ; 12 ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും ഉടനെ നിയന്ത്രണം വന്നേക്കും

Newage News

30 Jun 2020

ടിക് ടോക്കിനുപിന്നാലെ എയര് കണ്ടീഷണര്, ടെലിവിഷന് സെറ്റ് തുടങ്ങി 12ലധികം ഉത്പന്നങ്ങള് നിര്മിക്കുന്നതിനുള്ള പാര്ട്സുകളുടെ ഇറക്കുമതിക്കും ഉടനെ നിയന്ത്രണംകൊണ്ടുവന്നേക്കും.

വിദേശ ഉത്പന്നങ്ങളെ, പ്രത്യേകിച്ച് ചൈനയില് നിന്നുള്ളവയെ അവഗണിക്കുകയാണ് ലക്ഷ്യം. ടയര്മുതല് ചന്ദനത്തിരിവരെയുള്ള ഉത്പന്നങ്ങള് രാജ്യത്ത് വന്തോതില് നിര്മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള് സര്ക്കാര് നേരത്തെതന്നെ തുടങ്ങിയിരുന്നു.

12ഓളം ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയര് കണ്ടീഷണറുകള്പോലുള്ള ഇലക്ടോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന് ശ്രമിക്കുന്നത്.

ലിഥിയം അയണ് ബാറ്ററി, ആന്റിബയോട്ടിക്ക്, പെട്രോകെമിക്കല്സ്, വാഹന ഭാഗങ്ങള്, കളിപ്പാട്ടങ്ങള്, സ്റ്റീല്, അലുമിനിയം, പാദരക്ഷ എന്നിവയുടെ നിര്മാണം പ്രാദേശികമായി പ്രോത്സാഹിപ്പിക്കാനുള്ള നടപടികള് ഉണ്ടാകും. കായിക ഉപകരണങ്ങള്, ടി.വി സെറ്റുകള്, സോളാര് ഉപകരണങ്ങള്, ഇലക്ട്രോണിക് ഇന്റഗ്രേറ്റഡ് സര്ക്യൂട്ടുകള് എന്നിവയും വാണിജ്യന്ത്രാലയം തയ്യാറാക്കിയ പട്ടികയിലുണ്ട്.

ഉരുളക്കിഴങ്ങ്, ഓറഞ്ച് എന്നിവ പ്രാദേശികമായി കൃഷിചെയ്യുന്നതിനും പ്രോത്സാഹനം നല്കും. ചൈനയുമായി സംഘര്ഷംതുടങ്ങിയതോടെയാണ് ഒരൂകൂട്ടം ഉത്പന്നങ്ങള്ക്ക് വിലക്കേര്പ്പെടുത്തുന്നതിനെക്കുറിച്ച് സര്ക്കാര് ആലോചിക്കുന്നത്.

കസ്റ്റംസ് തീരുവ വര്ധന, സാങ്കേതിക മാനദണ്ഡങ്ങള് ചൂണ്ടിക്കാണിച്ച് തടസ്സമേര്പ്പെടുത്തല് തുടങ്ങിയവഴികള് സര്ക്കാര് ആലോചിക്കുന്നുണ്ട്. നിര്ദിഷ്ട തുറമുഖങ്ങളിലൂടെമാത്രം ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ