LAUNCHPAD

അഗസ്ത്യാര്‍കൂട ട്രക്കിംഗിനുള്ള സന്ദര്‍ശന പാസുകള്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം; ഒരു ദിവസം പ്രവേശനം 100 പേര്‍ക്കു മാത്രം

Newage News

08 Jan 2020

തിരുവനന്തപുരം: ജനുവരി 14 മുതല്‍ ഫെബ്രുവരി 18 വരെ നടക്കുന്ന അഗസ്ത്യാര്‍കൂട ട്രക്കിംഗിനുള്ള സന്ദര്‍ശന പാസുകള്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം. പരമാവധി 100 പേര്‍ക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. സന്ദര്‍ശന പാസ്സുകള്‍ക്ക് ഓണ്‍ലൈനായോ അക്ഷയകേന്ദ്രം മുഖേനയോ അപേക്ഷിക്കാം. വനംവകുപ്പിന്റെ ഓദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in  അല്ലെങ്കില്‍ serviceonline.gov.in/trekking സന്ദര്‍ശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.

ബുക്കിംഗ് സൗകര്യം ജനുവരി എട്ടിന് രാവിലെ 11 മണി മുതല്‍ ലഭ്യമാകുന്നതാണ്. അക്ഷയകേന്ദ്രങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവര്‍ അവരുടേയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകൂടി കൊണ്ടുവരണം. ട്രക്കിംഗില്‍ പങ്കെടുക്കുക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

പരമാവധി 10 ആളുകളെ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്തുകയുള്ളു. ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 1100 രൂപയാണ്. അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബുക്ക് ചെയ്യുമ്പോള്‍ അഞ്ചുപേര്‍ വരെയുളള ടിക്കറ്റിന് 50 രൂപയും പത്തുപേര്‍ വരെയുള്ള ടിക്കറ്റിന് 70 രൂപയും അധികമായി നല്‍കേണ്ടിവരും.

10 പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാക്കും. സന്ദര്‍ശകര്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ കാണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ പുകവലി, ഭക്ഷണം പാകം ചെയ്യല്‍ എന്നിവയും അനുവദിക്കുന്നതല്ല. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ബോണക്കാട്, അതിരുമല എന്നീ സ്ഥലങ്ങളില്‍ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ-ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. 

നല്ല ശാരീരിക ക്ഷമതയുളളവര്‍ മാത്രമേ ട്രക്കിംഗില്‍ പങ്കെടുക്കാവു. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കുന്നതല്ല. 14 വയസ്സിനു താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല. സന്ദർശകർ ടിക്കറ്റ് പ്രിന്റ്ഔട്ടിന്റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസലും സഹിതം ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ ട്രക്കിംഗ് ദിവസം രാവിലെ 7 മണിക്ക് എത്തിച്ചേരേണം. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട ഒരാളെങ്കിലും ടിക്കറ്റ് പ്രിന്റ് ഔട്ടിനോടൊപ്പമുള്ള സത്യപ്രസ്താവന ഒപ്പിട്ട് നൽകേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പി ടി പി നഗറിലുള്ള തിരുവനന്തപുരം വെല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസുമായി ബന്ധപ്പെടാം.  ഫോൺ - 0471 2360762

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story