CORPORATE

ഏജിയസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ അറ്റലാഭം 119 കോടി രൂപ

Newage News

04 May 2021

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഏജിയസ്് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഈ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 119 കോടി രൂപയുടെ അറ്റാദായം നേടി. 2012-13 ലെ ലാഭം പ്രഖ്യാപിച്ചതിന് ശേഷം തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് ഇത്. പാന്‍ഡമിക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഏജിയസ് ഫെഡറലിന്റെ മൊത്തം പ്രീമിയം ആറു ശതമാനം ഉയര്‍ന്ന് 1,959 കോടി രൂപയായി. 2019-20 ല്‍ ഇത് 1,843 കോടി രൂപയായിരുന്നു. ഫെഡറല്‍ ബാങ്കില്‍ നിന്നുള്ള ഇന്‍ഡിവിഡ്വല്‍ ന്യൂ ബിസിനസ് പ്രീമിയത്തില്‍ 40 ശതമാനം വളര്‍ച്ചയും കമ്പനിക്ക് ലഭിച്ചു. 13 ശതമാനം ഡിവിഡന്റ് നിരക്കില്‍ 104 കോടി രൂപയുടെ അന്തിമ ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ആയിരിക്കുമ്പോഴും ക്ലെയിം സെറ്റില്‍മെന്റിനെ ബാധിക്കുന്നില്ലെന്ന് കമ്പനി ഉറപ്പുവരുത്തിയിരുന്നു. കോവിഡ്-19 മൂലമുണ്ടായ മരണങ്ങളുടെ ക്ലെയിമുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സ്‌കാന്‍ ചെയ്ത ചിത്രങ്ങളെ അടിസ്ഥാനമാക്കി നടപടികള്‍ പൂര്‍ത്തിയാക്കി.

2020-21 സാമ്പത്തികവര്‍ഷം ലോകത്തിന് പൊതുവെ വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നു. ഞങ്ങള്‍ക്കും വ്യത്യസ്തമായിരുന്നില്ല. പാന്‍ഡമികിന്റെ ഈ പ്രയാസകരമായ സമയങ്ങളിലും ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഓണ്‍ബോര്‍ഡിംഗ് ഗതി സുസ്ഥിരമാക്കാന്‍ ഞങ്ങള്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. മെച്ചപ്പെട്ട സ്ഥിരത, സറണ്ടര്‍ ചെയ്യുന്നവരുടെ കുറവ്, ആരോഗ്യകരമായ സോള്‍വന്‍സി മാര്‍ജിന്‍ എന്നിവ നേടുന്നതിനുള്ള തുടര്‍ച്ചയായ കാര്യക്ഷമതയില്‍ നിന്നാണ് ഞങ്ങളുടെ ലാഭം വര്‍ധിക്കുന്നത്. പാന്‍ഡെമിക് സമയത്ത് ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി ഞങ്ങള്‍ ഞങ്ങളുടെ ഉല്‍പ്പന്ന സ്യൂട്ട് രൂപകല്‍പ്പന ചെയ്തു. ഞങ്ങളുടെ ഉല്‍പ്പന്നങ്ങളെ കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃതമാക്കുകയും പോളിസി ഹോള്‍ഡര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനും ലഘൂകരിക്കുന്നതിനും ശക്തമായ ഭരണ രീതികളും സംയോജിത എന്റര്‍പ്രൈസ്

റിസ്‌ക് മാനേജുമെന്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്-ഏജിയസ്് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ വിഘ്‌നേഷ് ഷഹാനെ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story