FINANCE

സ്വർണപ്പണയ കൃഷിവായ്പ ഇപ്പോഴുമെടുക്കാം, പുതുക്കാം; പദ്ധതി നിർത്താൻ രേഖാമൂലമുള്ള ആർബിഐ നിർദേശമില്ലെന്ന് ബാങ്കേഴ്സ് സമിതി

22 Aug 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം ∙ 4 % പലിശയ്ക്കുള്ള സ്വർണപ്പണയ കൃഷിവായ്പ നിർത്ത‌ലാക്കാൻ റിസർവ് ബാങ്കിൽനിന്നു രേഖാമൂലമുള്ള നിർദേശം ലഭിച്ചിട്ടില്ലെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) ചെയർമാൻ ആർ.എ.ശങ്കരനാരായണൻ. കർഷകർക്കു 4 % പലിശയ്ക്കു 3 ലക്ഷം രൂപ വരെയും മറ്റുള്ളവർക്ക് 9 % പലിശയ്ക്കു പരിധിയില്ലാതെയും വായ്പയെടുക്കാനും നിലവിലുള്ളവ പുതുക്കാനും തടസ്സമില്ല. 

വായ്പയെടുക്കുന്നതു കർഷകൻ തന്നെയെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യത്തിന് ഇടപാടുകാരെ ബാങ്ക് വിശ്വാസത്തിലെടുക്കുകയേ മാർഗമുള്ളൂവെന്നു ചെയർമാൻ മറുപടി നൽകി. ഇപ്പോഴത്തെ രീതിയിലുള്ള സ്വർണപ്പണയ കൃഷിവായ്പ ഒക്ടോബർ 1 മുതൽ നിർത്തലാക്കുമെന്ന കേന്ദ്ര ധന സെക്രട്ടറി വിഡിയോ കോൺഫറൻസിൽ അറിയിച്ചിരുന്നെങ്കിലും രേഖാമൂലം അറിയിപ്പു കിട്ടാത്തതിനാലാണു പദ്ധതി തുടരുന്നത്. 

ഓട്ടമൊബീൽ രംഗത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വായ്പകൾ ആ മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുനഃക്രമീകരിക്കാനും പുതിയ വായ്പകളാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 20 വരെയുള്ള വായ്പകളാകും പരിഗണിക്കുക.



Related News


Special Story

മിനിമം ബാലന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ; എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ചുമത്തിയ പിഴ 6,155 കോടി രൂപ