TECHNOLOGY

എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയവും നിയമനാംഗീകാരവും ഓൺലൈൻ വഴിയാക്കുന്നു; നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് ‘സമന്വയ’ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്

10 Jun 2019

ന്യൂഏജ് ന്യൂസ്, ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ഈ അധ്യയന വർഷം മുതൽ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക തസ്തിക നിർണയവും നിയമനാംഗീകാരവും ഓൺലൈൻ വഴിയാക്കുന്നു.

പുതിയ സംവിധാനം 11ന് നിലവിൽ വരും. ഓൺലൈൻ തസ്തിക നിർണയത്തിനു ശേഷം എത്ര അധ്യാപകരും അനധ്യാപകരും പുറത്താകുമെന്നു കൃത്യമായി അറിയാനാകും. ഇതുവരെ കണക്കുകൾ പരിശോധിച്ചു വിദ്യാഭ്യാസ ഓഫിസർമാരാണ് ഈ ജോലി ചെയ്തിരുന്നത്. ഓൺലൈനിലേക്കു മാറുന്നതോടെ കാലതാമസം ഒഴിവാകും. കാര്യങ്ങൾ  സുതാര്യമാകും. അഴിമതി ഒഴിവാകും. കാര്യക്ഷമത വർധിക്കും. നിയമനാംഗീകാരവും മറ്റും ഉദ്യോഗസ്ഥർക്കു വച്ചു താമസിപ്പിക്കാൻ സാധിക്കില്ല.

വിദ്യാഭ്യാസ ഓഫിസർമാരുടെ ജോലിഭാരം ഇതോടെ കുറയും. അവർക്ക്  അക്കാദമിക് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാം. ജോലിഭാരം മൂലം അക്കാദമിക് കാര്യങ്ങളിൽ ശ്രദ്ധിക്കാനാകുന്നില്ലെന്നായിരുന്നു എഇഒ, ഡിഇഒ, ഡിഡി എന്നിവരുടെ ഇതുവരെയുള്ള പരാതി.

‘സമന്വയ’ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു തസ്തിക നിർണയവും നിയമനാംഗീകാരവും കൈകാര്യം ചെയ്യുന്നത്. സോഫ്റ്റ്‌വെയർ സംബന്ധിച്ചു പരിശീലനം നൽകുന്നതിനു കൈറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ അൻവർ സാദത്തിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ പുറപ്പെടുവിക്കുന്നതിനു പൊതു വിദ്യാഭ്യാസ ഡയറക്ടർ(‍‍ഡിജിഇ) കെ.ജീവൻബാബുവിനെയും ചുമതലപ്പെടുത്തി.‌

ഇതുവരെയുള്ളതിൽ നിന്നു വ്യത്യസ്തമായി തസ്തിക നിർണയവും നിയമനാംഗീകാരവും ഓൺലൈൻ ആക്കണമെങ്കിൽ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ(കെഇആർ) ഭേദഗതി വരുത്തണം. ഇതിനുള്ള നിർദേശം ഡിജിഇ ഉടൻ സർക്കാരിനു സമർപ്പിക്കണം. ആറാം പ്രവൃത്തി ദിവസം വിദ്യാർഥികളുടെ കണക്ക് എടുക്കുന്നതു സമ്പൂർണ സോഫ്റ്റ്‌വെയർ വഴിയാണ്. ഈ കണക്കുകൾ ശരിയാണോയെന്ന മിന്നൽ പരിശോധന അധികൃതർ നടത്താറുണ്ട്. വിദ്യാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ അധ്യാപക,അനധ്യാപക തസ്തിക എത്രയെന്നു തീരുമാനിക്കുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ