CORPORATE

എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഇനി വിദേശ ഇന്ത്യക്കാർക്ക് ഏറ്റെടുക്കാം

Newage News

30 Jul 2020

മുംബൈ: എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാൻ വിദേശ ഇന്ത്യക്കാർക്ക് അനുമതിയായി. നേരിട്ടുള്ള വിദേശനിക്ഷേപ(എഫ്.ഡി.ഐ.) ചട്ടങ്ങളിൽ കേന്ദ്ര ധനമന്ത്രാലയം ഭേദഗതിവരുത്തി ഉത്തരവിറക്കിയതോടെയാണിത്.

എയർ ഇന്ത്യയുടെ ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യൻ പൗരനായിരിക്കണമെന്ന് ഉറപ്പുവരുത്തുന്ന 1937-ലെ എയർക്രാഫ്റ്റ് ചട്ടം നിലനിർത്തിക്കൊണ്ടാണ് നടപടി. വിദേശ ഇന്ത്യക്കാർ ഇന്ത്യൻപൗരരാണെന്നു കണക്കാക്കിയാണ് ഇളവനുവദിച്ചിരിക്കുന്നത്.

അതേസമയം, വിദേശവിമാനക്കന്പനികൾ ഉൾപ്പെടെയുള്ളവയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ എയർ ഇന്ത്യയിൽ 49 ശതമാനം ഓഹരികളിൽ കൂടുതൽ ഏറ്റെടുക്കാൻ കഴിയില്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story