CORPORATE

അന്താരാഷ്ട്ര വിമാന യാത്രാ ബുക്കിങ് ജൂൺ ഒന്ന് മുതലെന്ന് എയർ ഇന്ത്യ

Newage News

18 Apr 2020

ദില്ലി: ഇന്ത്യയിൽ നിന്ന് അന്തരാഷ്ട്ര വിമാനങ്ങളിലേക്ക്‌ ഉള്ള ബുക്കിങ് ജൂൺ ഒന്ന് മുതൽ തുടങ്ങുമെന്ന് എയർ ഇന്ത്യ അറിയിച്ചു. തെരഞ്ഞെടുത്ത ചില സ്ഥലങ്ങളിലേക്കുളള  ആഭ്യന്തര സർവീസിന്റെ ബുക്കിങ് മെയ് നാലിന് ആരംഭിക്കാനും തീരുമാനമുണ്ട്. കൊവിഡ് ലോക്ക് ഡൗൺ അവസാനിക്കുന്നത് മെയ് മൂന്നിനാണ്.

അതിനിടെ രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 991 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്ന 43 പേർ കൂടി ഇതിനിടെ മരിച്ചു.

രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരിൽ 75 ശതമാനവും 60 വയസിനു മുകളിൽ പ്രായമുള്ളവരാണ്. മരണ നിരക്ക് 3.3 ശതമാനമാണ്. മരിച്ചവരിൽ 14 ശതമാനം പേർ 45 വയസിൽ താഴെ ഉള്ളവരാണ്. കഴിഞ്ഞ 14 ദിവസമായി കൊവിഡ് ബാധ ഇല്ലാത്ത 22 ജില്ലകൾ രാജ്യത്തുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ആകെ കോവിഡ് ബാധിതർ 14,378 ആണ്. ഇവരിൽ 4291 പേർ ദില്ലിയിലെ നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഹൈഡ്രോക്സി ക്ലോറോകിൻ മരുന്നിന്റെ പാർശ്വഫലങ്ങളെ പറ്റി പഠനം നടത്തുന്നുവെന്ന് ഐസിഎംആർ വ്യക്തമാക്കി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story