LAUNCHPAD

കൊച്ചിയിൽനിന്ന് ഇസ്രയേലിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ തുടങ്ങാനൊരുങ്ങി ആർകിയ എയർലൈൻസ്; ഇസ്രയേലിന്റെ രണ്ടാമത്തെ വലിയ വിമാനക്കമ്പനി എത്തുന്നത് പ്രധാനമായും വിശുദ്ധനാട് സന്ദർശകരെ ലക്ഷ്യമിട്ട്

12 Mar 2019

ന്യൂഏജ് ന്യൂസ്, ഇസ്രയേലിന്റെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ആർകിയ കൊച്ചിയിലേക്ക് എത്തുന്നു. കൊച്ചി, ഗോവ എന്നിവിടങ്ങളിൽനിന്ന് ഇസ്രയേലിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ സെപ്റ്റംബറിൽ ആരംഭിക്കാനാണ് പദ്ധതി. വിശുദ്ധനാട് സന്ദർശകരെ ലക്ഷ്യമിട്ടാണ് പ്രധാനമായും സർവീസുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടോ മൂന്നോ സർവീസുകൾ തുടങ്ങുകയാണു ലക്ഷ്യം. ബുക്കിങ് അടുത്ത മാസം ആരംഭിക്കും.

1949ൽ ഇസ്രയേൽ ഇൻലാൻഡ് എയർലൈൻസ് എന്ന പേരിൽ ആരംഭിച്ച കമ്പനി ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിനെ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്ന ആഭ്യന്തര സർവീസുകൾ 1950ൽ ആരംഭിച്ചു.

 2007ലാണ് ഇസ്രയേൽ സർക്കാർ ആർകിയയ്ക്ക് ഷെഡ്യൂൾഡ് ഓപ്പറേറ്റർ ലൈസൻസ് നൽകി. ഡബ്ലിനിലേക്കായിരുന്നു ആദ്യ വിദേശ സർവീസ്.

നിലവിൽ 8 വിമാനങ്ങളുപയോഗിച്ചാണ് സർവീസുകൾ നടത്തുന്നത്. രണ്ട് എയർബസ് എ321 വിമാനങ്ങളും ഒരു ബോയിങ് 757–300 വിമാനങ്ങളും രാജ്യാന്തര സർവീസുകൾക്കും രണ്ട് എംബ്രയർ 190 വിമാനങ്ങളും മൂന്ന് എംബ്രയർ 195 വിമാനങ്ങളും ആഭ്യന്തര സർവീസുകൾക്കും ഉപയോഗിക്കുന്നു. ഓർഡർ ചെയ്തിട്ടുള്ള 4 എയർബസ് വിമാനങ്ങൾ ഈ വർഷം മധ്യത്തോടെ ലഭിക്കുന്നതോടെയാണ് ഇന്ത്യയിലേക്കുള്ള പുതിയ സർവീസുകൾ തുടങ്ങുന്നത്.

ഇന്ത്യയിൽനിന്നുള്ള ഇസ്രയേൽ യാത്രക്കാരിൽ 60 ശതമാനവും വിശുദ്ധനാട് സന്ദർശകരാണ്. കൊച്ചിയിൽ യഹൂദർ ഇസ്രയേലിലുള്ളതും ഇവിടെനിന്നു നേരിട്ട് സർവീസ് തുടങ്ങാൻ പ്രചേദനമായിട്ടുണ്ട്.  ഇസ്രയേലിൽ നിന്നുള്ള യുവാക്കളുടെ ഇഷ്ടവിനോദസഞ്ചാര കേന്ദ്രമാണ് ഗോവ. ഈ കാരണങ്ങളാൽ ഇന്ത്യൻ സർവീസ് ലാഭകരമായി തുടരാനാകുമെന്നാണ് ആർകിയ അധിക‍ൃതരുടെ പ്രതീക്ഷ.



Related News


Special Story

രാ​ജ്യ​വ്യാ​പ​ക​മാ​യി 255 ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കു​മെ​ന്ന് ടാ​റ്റ മോ​ട്ടോ​ഴ്സ്; തീരുമാനം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കുന്നതിന്റെ ഭാഗമായി
അ​നു​മ​തി ല​ഭി​ച്ചാ​ല്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉ​ട​ന്‍ ആ​രം​ഭി​ക്കു​വാൻ​ ത​യാ​റാ​ണെ​ന്ന്​ എ​മി​റേ​റ്റ്​​സ്; സു​ര​ക്ഷ വി​ല​യി​രു​ത്ത​ല്‍ തൃ​പ്​​തി​ക​രം, വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യും എ​മി​റേ​റ്റ്​​സും ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു
ടാ​ക്സി സ​ര്‍​വീ​സുമായി മ​ഹീ​ന്ദ്ര ആ​ന്‍​ഡ് മ​ഹീ​ന്ദ്ര; ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി സേ​വ​ന​ദാ​താ​ക്ക​ളാ​യ ഊ​ബ​റി​നെ​യും ഒ​ല​യെ​യും നേ​രി​ടാ​ന്‍ അവതരിപ്പിക്കുന്നത് ഇ​ല​ക്‌​ട്രി​ക് ടാ​ക്സി കാ​റു​ക​ള്‍
കൊച്ചിയിൽനിന്ന് ഇസ്രയേലിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ തുടങ്ങാനൊരുങ്ങി ആർകിയ എയർലൈൻസ്; ഇസ്രയേലിന്റെ രണ്ടാമത്തെ വലിയ വിമാനക്കമ്പനി എത്തുന്നത് പ്രധാനമായും വിശുദ്ധനാട് സന്ദർശകരെ ലക്ഷ്യമിട്ട്