TECHNOLOGY

18,699 കോടി രൂപയുടെ സ്പെക്ട്രം സ്വന്തമാക്കി എയർടെൽ

Newage News

03 Mar 2021


ന്യൂഡല്ഹി: ടെലികോം വകുപ്പ് തിങ്കളാഴ്ച നടത്തിയ സ്പെക്ട്രം ലേലത്തില് 18,699 കോടി രൂപയുടെ സ്പെക്ട്രം സ്വന്തമാക്കിയതായി ടെലികോം കമ്പനിയായ ഭാരതി എയര്ടെല്.

സബ് ജിഗാഹെര്സിലില് 355.45 മെഗാഹെര്സ്വന സ്പെക്ട്രം, മിഡ് ബാന്റ്, 2300 മെഗാഹെര്സ്ായ ബാന്റ് എന്നിവയാണ് എര്ടെല് സ്വന്തമാക്കിയത്. ഇതുവഴി രാജ്യത്തെ ഏറ്റവും ശക്തമായ സ്പെക്ട്രം സ്വന്തമാക്കാനായതായി എയര്ടെല് അവകാശപ്പെട്ടു.

ഈ സ്പെക്ട്രം ഭാവിയില് 5ജി സേവനങ്ങള് എത്തിക്കാന് എയര്ടെലിനെ പ്രാപ്തമാക്കുമെന്നും കമ്പനി പറഞ്ഞു.

സബ് ജിഗാഹെര്സ്രം സ്പെക്ട്രം സ്വന്തമാക്കിയതോടെ രാജ്യത്തുടനീളം കവറേജ് വര്ധിപ്പിക്കുന്നതിനും എല്ലാ നഗരങ്ങളിലേയും കെട്ടിടങ്ങള്ക്കുള്ളിലെ കവറേജ് ശക്തമാക്കുന്നതിനും ഗ്രാമങ്ങളിലെ സേവനം മെച്ചപ്പെടുത്തുന്നതിന് എയര്ടെലിന് സാധിക്കും. മിഡ് ബാന്ഡ് സെപെക്ട്രം വാങ്ങിയതിലൂടെ ഉപയോക്താക്കള്ക്ക് മികച്ച അനുഭവം നല്കാന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

കാര്യക്ഷമമായ രീതിയില് സ്പെക്ട്രം ലേലം സംഘടിപ്പിച്ചതിനും വിവിധങ്ങളായ ബാന്റുകളില് വലിയ അളവില് സ്പെക്ട്രം ലഭ്യമാക്കിയതിനും എയര്ടെല് ടെലികോം വകുപ്പിന് നന്ദി അറിയിച്ചു.

700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz and 2500 MHz ഏഴോളം ഫ്രീക്വന്സി ബാന്റുകളാണ് ലേലത്തിന് വെച്ചത്. 20 വര്ഷക്കാലത്തേക്കാണ് ഇത് വാങ്ങാന് സാധിക്കുക. എന്നാല് 5ജി സ്പെക്ട്രം ഇതില് ഉള്പ്പെടുന്നില്ല. 5ജിയ്ക്ക് ആവശ്യമായ 33600-3600 മെഗാഹെര്സ്ലത ഫ്രീക്വന്സികള് ലേലത്തില് ഉള്പ്പെടുത്തിയിട്ടില്ല. അത് പിന്നീട് സംഘടിപ്പിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ