FINANCE

കർഷകർക്കും ചെറുകിട സംരംഭകർക്കുമായി സാമ്പത്തിക പാക്കേജുകളുമായി എയർടെൽ; ഇടപാട് ആഗോള പേയ്‌മെന്റ് വ്യവസായത്തിലെ പ്രമുഖരായ മാസ്റ്റര്‍കാര്‍ഡുമായി ചേര്‍ന്ന്

Newage News

29 May 2020

ന്ത്യയിലെ ആദ്യത്തെ പേയ്‌മെന്റ്‌സ് ബാങ്കായ എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ആഗോള പേയ്‌മെന്റ് വ്യവസായത്തിലെ പ്രമുഖരായ മാസ്റ്റര്‍കാര്‍ഡുമായി ചേര്‍ന്ന് കര്‍ഷകര്‍, ചെറുകിട-ഇടത്തരം സംരംഭകര്‍, റീട്ടെയില്‍ ഉപഭോക്താക്കള്‍ തുടങ്ങി ബാങ്കിങ് രംഗത്തു നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക പാക്കേജുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

ഡിജിറ്റല്‍ ഇന്ത്യ, എല്ലാവര്‍ക്കും ബാങ്കിങ് എന്നിങ്ങനെയുള്ള സര്‍ക്കാരിന്റെ ഭാവി സ്വപ്‌നങ്ങളുടെ ഭാഗമായാണ് പുതിയ ദൗത്യം. ഇതിലൂടെ  മാസ്റ്റര്‍കാര്‍ഡിന്റെ ആഗോള-പ്രാദേശിക പരിചയവും എയര്‍ടെലിന്റെ ശക്തമായ നെറ്റ്‌വര്‍ക്കും ഒന്നിക്കുകയാണ്.

കര്‍ഷകര്‍ക്ക് ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യകളും മാര്‍ക്കറ്റുമായുള്ള ബന്ധവും വികസിപ്പിക്കാനും അതുവഴി അവരുടെ സാമ്പത്തിക ഇടപാടുകൾ  നേരിട്ട് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കാനുമുള്ള സൗകര്യം ഇതിലൂടെ ലഭിക്കും.  ഇതിനായി അഞ്ചു ലക്ഷത്തോളം വരുന്ന എയര്‍ടെല്‍ ബാങ്കിങ് പോയിന്റുകളുടെ പിന്തുണയും ഉണ്ടാകും. കര്‍ഷകര്‍ക്ക് അവരവരുടെ ഏറ്റവും അടുത്ത് തന്നെ ബാങ്കിങ് സേവനം ഇത് വഴി ലഭ്യമാകുകയും ചെയ്യും.

രാജ്യത്തുടനീളമുള്ള ചെറുകിട സംരംഭകര്‍ക്കായുള്ള ഉല്‍പ്പന്നങ്ങളും ഇരുവരും ചേര്‍ന്ന് വികസിപ്പിക്കുകയും ചെയ്യും. ബാങ്കിങ് രംഗത്ത് പരിമിതമായ പങ്കാളിത്തമുള്ള ചെറുകിട-ഇടത്തരം സംരംഭകരെ പേയ്‌മെന്റുകളില്‍ പിന്തുണച്ചും സാമ്പത്തിക ഇടപാടുകളില്‍ പരിപാലിച്ചും പ്രതിസന്ധി ഘട്ടങ്ങളില്‍ മൂലധനം ലഭ്യമാക്കിയും ശാക്തീകരിക്കുവാന്‍ സാധിക്കും.

ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും എന്‍എഫ്‌സി പോലുള്ള സപ്ര്‍ശന രഹിത പേയ്‌മെന്റ് സാധ്യമാക്കുന്നതുള്‍പ്പടെയുള്ള വിവിധ കാര്‍ഡുകള്‍ വികസിപ്പിക്കുന്നതിനും ഇരുവരും ചേര്‍ന്ന് പ്രവര്‍ത്തിക്കും.

രാജ്യത്ത് സാമ്പത്തികവും ഡിജിറ്റലുമായ ഉള്‍പ്പെടുത്തലിനായി മാസ്റ്റര്‍കാര്‍ഡുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സഹകരണത്തിലൂടെ ഉപഭോക്താക്കളെ ഡിജിറ്റല്‍ ബാങ്കിങിലേക്ക് പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും സൗകര്യപ്രദമായ പേയ്‌മെന്റ് ഉല്‍പ്പന്നങ്ങളിലേക്ക് കൂട്ടിചേര്‍ക്കലാകും പുതിയ പരിഹാരങ്ങളെന്നും എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് എംഡിയും സിഇഒയുമായ അനുബ്രത ബിശ്വാസ് പറഞ്ഞു.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ ജീവിതത്തില്‍ പൊസിറ്റീവായ മാറ്റം ഉണ്ടാക്കുമെന്നും കര്‍ഷകരെയും ചെറുകിട-ഇടത്തരം സംരംഭകരെയും നൂതനമായ ഡിജിറ്റല്‍ ലോകത്തേക്ക് എത്തിക്കുന്നതിനുള്ള പേയ്‌മെന്റ് പരിഹാരങ്ങള്‍ക്കായി എയര്‍ടെലുമായി സഹകരിക്കുന്നതില്‍ മാസ്റ്റര്‍കാര്‍ഡിന് സന്തോഷമുണ്ടെന്നും ഈ പരിഹാരങ്ങളിലൂടെ അവര്‍ക്ക് വലിയൊരു വിപണി അടിത്തറയുണ്ടാക്കാനാകുമെന്നും പേയ്‌മെന്റുകള്‍ നേരിട്ട് അക്കൗണ്ടുകളിലേക്ക് ലഭിക്കുമെന്നും ഇന്ത്യയിലെ വ്യാപാരികളെ ഡിജിറ്റല്‍ പേയ്‌മെന്റുകളിലൂടെ ശാക്തീകരിക്കുക എന്ന മാസ്റ്റര്‍കാര്‍ഡിന്റെ ലക്ഷ്യത്തില്‍ ഈ സഹകരണം നിര്‍ണായക പങ്കുവഹിക്കുമെന്നും മാസ്റ്റര്‍കാര്‍ഡ് ദക്ഷിണേഷ്യ ഡിവിഷന്‍ പ്രസിഡന്റ് പൊരുഷ് സിങ് പറഞ്ഞു.

മാസ്റ്റര്‍കാര്‍ഡ് കഴിഞ്ഞ മൂന്നു വര്‍ഷമായി എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കുമായി സഹകരിച്ച് മാസ്റ്റര്‍കാര്‍ഡിന്റെ ഡെബിറ്റ് കാര്‍ഡ് കൊണ്ടു വരാനുള്ള ശ്രമത്തിലാണ്.

Content Highlights: Airtel group ties up with Mastercard to develop products for farmers, SMEs

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story