TECHNOLOGY

പുതിയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് എയർടെൽ 5 ജിബി ഡേറ്റ സൗജന്യമായി നൽകുന്നു

Newage News

01 Dec 2020

5 ജിബിയുടെ സൗജന്യ ഡേറ്റ കൂപ്പണുകളുമായി എയര്‍ടെല്‍. പുതിയ 4ജി ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കോ 4ജി സിം കാര്‍ഡ് നേടുന്നവര്‍ക്കോ അല്ലെങ്കില്‍ പുതിയ 4 ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്കോ ആണ് ഈ സൗജന്യ ഡേറ്റ കൂപ്പണുകള്‍ നല്‍കുന്നത്. ഓഫര്‍ ലഭിക്കുന്നതിന് എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഇത് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനുശേഷം, പുതിയ ഉപയോക്താക്കള്‍ മൊബൈല്‍ നമ്പര്‍ 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് 72 മണിക്കൂറിനുള്ളില്‍ ഡേറ്റാ ലഭ്യമാകും. ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാല്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. കൂടാതെ, ഉപയോക്താക്കള്‍ക്ക് സൗജന്യമായി 5 ജിബി ഡേറ്റ കൂപ്പണുകള്‍ ലഭിക്കാന്‍ യോഗ്യതയുണ്ടെങ്കില്‍, ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്ത 4 ജി ഉപയോക്താക്കളാണെങ്കില്‍ അവരുടെ സൗജന്യ 2 ജിബി ഡേറ്റയില്‍ നിന്നും ഒഴിവാക്കും. സൗജന്യ കൂപ്പണുകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന്, എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഒരു എസ്എംഎസ് അറിയിപ്പ് നല്‍കും. ഒപ്പം, ആപ്പിന്റെ മൈ കൂപ്പണ്‍ വിഭാഗം പരിശോധിക്കാനും കഴിയും. ക്രെഡിറ്റ് ദിവസം മുതല്‍ 90 ദിവസത്തേക്ക് ഉപയോക്താക്കള്‍ക്ക് 1 ജിബി കൂപ്പണുകള്‍ റിഡീം ചെയ്യാന്‍ കഴിയും, കൂടാതെ 1 ജിബി കൂപ്പണ്‍ റിഡീം ചെയ്തുകഴിഞ്ഞാല്‍, അത് മൂന്ന് ദിവസത്തേക്ക് വാലിഡിറ്റിയുമുണ്ടാവും. ഇതിനു പുറമേ എയര്‍ടെല്ലിന് വേറെയും സൗജന്യങ്ങളുണ്ട്. 598 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ താങ്ക് ആപ്പ് വഴി 6 ജിബി ഡേറ്റ സൗജന്യമായി നല്‍കുന്നു. എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 598 രൂപയോ അതില്‍ കൂടുതലോ വിലയുള്ള ആറ് 1 ജിബി കൂപ്പണുകള്‍ ലഭിക്കും. 399 രൂപയോ അതില്‍ കൂടുതലോ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് എയര്‍ടെല്‍ 4 ജിബി സൗജന്യ ഡേറ്റ കൂപ്പണുകള്‍ നല്‍കുന്നു. ഈ പ്ലാനുകളെല്ലാം എയര്‍ടെല്‍ ആപ്പ് വഴി റീചാര്‍ജ് ചെയ്യണം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ