TECHNOLOGY

വൈഫൈ കോളിങ് ഫീച്ചറിലേക്ക് എയർടെൽ ചേർത്തത് 10 ലക്ഷത്തിലധികം ഉപയോക്താക്കളെ

Newage News

11 Jan 2020

രാജ്യത്തെ മുൻനിര ടെലികോം സേനവദാതാക്കളായ ഭാരതി എയർടെൽ അടുത്തിടെ അവതരിപ്പിച്ച വൈഫൈ കോളിങ് ഫീച്ചറിലേക്ക് ഇതിനകം 10 ലക്ഷത്തിലധികം ഉപയോക്താക്കളെ റജിസ്റ്റർ ചെയ്തതായി കമ്പനി അറിയിച്ചു. വോയ്‌സ് കോളുകൾക്കായി ഒരു പ്രത്യേക ചാനൽ സൃഷ്‌ടിക്കുന്നതാണ് വൈഫൈ കോളിങ്. വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുകയും ഉപയോക്താക്കൾക്ക് മികച്ച കോളിങ് അനുഭവം നൽകാനും ലക്ഷ്യമിട്ടുള്ളതാണ് എയർടെൽ പദ്ധതി.
‘എയർടെൽ വൈഫൈ കോളിങ്’ വഴി കോളുകൾ ചെയ്യുന്നതിന് അധിക നിരക്ക് ഈടാക്കില്ല. മാത്രമല്ല ഉപയോക്താക്കൾക്ക് അവരുടെ ആപ്ലിക്കേഷനോ സിം കാർഡോ ആവശ്യമില്ലാതെ സ്മാർട് ഫോണിൽ സേവനം ആക്‌സസ് ചെയ്യാനാകും. ഇന്ത്യയിലുടനീളം ഈ സേവനം നടപ്പാക്കും. ഉപഭോക്താക്കൾക്ക് ഏത് വൈഫൈയിലും ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുമെന്നും ഭാരതി എയർടെല്ലിന്റെ ചീഫ് ടെക്‌നോളജി ഓഫിസർ രൺദീപ് സെഖോൺ പറഞ്ഞു.
16 ബ്രാൻഡുകളിലായി നൂറിലധികം സ്മാർട് ഫോൺ മോഡലുകളിൽ ഇപ്പോൾ എയർടെല്ലിന്റെ വൈഫൈ കോളിങ് ഫീച്ചർ ലഭ്യമാണ്. എയർടെലിന്റെ കടുത്ത എതിരാളിയായ ജിയോയും ഇതേ സേവനം ആരംഭിച്ചിട്ടുണ്ട്. ജിയോ വൈഫൈ കോളിങ് ജനുവരി 7 നും 16 നും ഇടയിൽ ഇന്ത്യ മുഴുവനും പ്രവർത്തനക്ഷമമാക്കുമെന്നും 150 മൊബൈൽ ഹാൻഡ്‌സെറ്റുകളിൽ സർവീസ് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. ഈ ഫീച്ചറിലൂടെ, മികച്ച കോളിങ് അനുഭവം നൽകുന്നതിന് വോയ്‌സ്, വിഡിയോ കോളുകൾ VoLTE നും WiFi യ്ക്കും ഇടയിൽ പരിധിയില്ലാതെ മാറും.
ഡൽഹി, മുംബൈ, തമിഴ്‌നാട്, കൊൽക്കത്ത, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്കായി ഈ സേവനം ആരംഭിച്ചതായി എയർടെൽ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ