LAUNCHPAD

ബാങ്ക് അക്കൗണ്ടിലൂടെ രാജ്യാന്തര തലത്തിലുള്ള പണം കൈമാറ്റ സൗകര്യം ഒരുക്കുന്നതിനായി എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കും വെസ്റ്റേണ്‍ യൂണിയനും സഹകരിക്കുന്നു

Newage News

29 Jan 2020

രാജ്യാന്തര പണം കൈമാറ്റ സ്ഥാപനമായ വെസ്റ്റേണ്‍ യൂണിയനും ടെലികമ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെലിന്റെ ഉപസ്ഥാപനമായ എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കും സഹകരിച്ച് ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ രാജ്യാന്തര തലത്തിലുള്ള പണം കൈമാറ്റ സൗകര്യം ഒരുക്കുന്നു.

എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ഉപഭോക്താക്ക് ഇനി എയര്‍ടെല്‍ താങ്ക്‌സ് ആപ്പിന്റെ ബാങ്കിങ് സെക്ഷനിലൂടെ നേരിട്ട് വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫറിലൂടെ പണമിടപാട് നടത്താം. എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിന്റെ അഞ്ചു ലക്ഷത്തിലധികം വരുന്ന ബാങ്കിങ് പോയിന്റുകളില്‍ സൗകര്യം ഉണ്ടായിരിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ അതിര്‍ത്തി കടന്നുള്ള പണം കൈമാറ്റം നടക്കുന്ന രാജ്യമെന്ന് ലോകബാങ്ക് വിശേഷിപ്പിക്കുന്ന ഇന്ത്യയിലേക്ക് വെസ്റ്റേണ്‍ യൂണിയന്റെയും എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിന്റെയും സഹകരണത്തോടെ ഇനി അനായാസം പണം കൈമാറ്റം ചെയ്യാം. എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ സൗകര്യപ്രദമായി പണം പിന്‍വലിക്കാം, ലോകത്തെവിടെയുമുള്ള തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പണം അയക്കാം.

മൊബൈല്‍ ആപ്പുകളും വാലറ്റുകളും എന്തിനും അനുയോജ്യമായ ലിങ്കേജുകള്‍ വാഗ്ദാനം ചെയ്തതോടെ മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ വര്‍ധിച്ചു. ഉപഭോക്താക്കള്‍ക്ക് സൗകര്യ പ്രദമായ രീതിയിലുള്ള പേഔട്ട് രീതികള്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായത് നല്‍കുന്നതിലാണ് മണി ട്രാന്‍സ്ഫറിന്റെ ഭാവിയെന്നും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെക്കും എവിടെനിന്നും ഇഷ്ടമനുസരിച്ച് പണം നീക്കം ചെയ്യാന്‍ സാധിക്കണമെന്നും തങ്ങളുടെ പ്ലാറ്റ്‌ഫോം ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്ക് രാജ്യാന്തര സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നുവെന്നും വെസ്റ്റേണ്‍ യൂണിയന്‍ പ്രസിഡന്റും സിഇഒയുമായ ഹിക്‌മെറ്റ് എര്‍സെക് പറഞ്ഞു.

ഏറ്റവും വലിയ ആഗോള പണം സ്വീകര്‍ത്താവ് എന്ന നിലയില്‍ ഇന്ത്യയിലെ സ്വീകര്‍ത്താക്കള്‍ക്ക് അനുയോജ്യമായ രീതിയിലാണ് സഹകരണം ഒരുക്കിയിട്ടുള്ളതെന്നും രാജ്യത്തെ പേയ്‌മെന്റ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് എത്രത്തോളം ശ്രദ്ധിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും ഭാരതി എന്റര്‍പ്രൈസസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിങ് ഡയറക്ടറും എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് അഡീഷണല്‍ ഡയറക്ടറുമായ രാജേഷ് സൂദ് പറഞ്ഞു.

വെസ്റ്റേണ്‍ യൂണിയനുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇതോടെ തങ്ങളുടെ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സേവനങ്ങളിലേക്ക് ആഗോള ഇടപാടുകള്‍ കൂടി കടന്നുവരുകയാണെന്നും തങ്ങളുടെ ടെക്‌നോളജി പ്ലാറ്റ്‌ഫോമും ആഴത്തിലുള്ള വിതരണ റീച്ചും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അടിസ്ഥാന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സംവിധാനങ്ങള്‍ ലളിതമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് എംഡിയും സിഇഒയുമായ അനുബ്രത ബിശ്വാസ് പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story